UPDATES

ഷൊര്‍ണൂര്‍- കോഴിക്കോട് പാതയിൽ തടസ്സം തുടരുന്നു, ഇന്ന് റദ്ദാക്കിയത് 35 ഓളം ട്രെയിനുകൾ

ഷൊര്‍ണൂര്‍- കോഴിക്കോട് പാതയിലെ പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തു നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാനാകൂ എന്നാണ് അറിയിപ്പ്.

കനത്ത മഴയും മണ്ണിടിച്ചിലും വ്യാപകമായതിനെ തുർന്ന് സംസ്ഥാനത്തെ തകരാറിലായ ഗതാഗത സംവിധാനങ്ങൾ പൂർണമായി പുന:സ്ഥാപിക്കാനായില്ല. തീവണ്ടി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി റെയിൽ വേ അറിയിക്കുമ്പോൾ ദീര്‍ഘദൂരസര്‍വീസുകള്‍ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും ഉൾപ്പെടെ 35  ട്രെയിനുകൾ   റദ്ദാക്കിയിട്ടുണ്ട് . പാലക്കാട് തിരുവനന്തപുരം റൂട്ടിൽ ഗതാഗതത്തിനായി തുറക്കുമ്പോൾ ഷൊർണൂർ- കോഴിക്കോട് പാതയിൽ ഇപ്പോഴും ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്.

ഷൊര്‍ണൂര്‍ കോഴിക്കോട് പാതയിലെ പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തു നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാനാകൂ എന്നാണ് അറിയിപ്പ്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ എക്‌സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തലാക്കിയിട്ടുമുണ്ട്. എന്നാൽ ഷൊര്‍ണൂര്‍-നിലമ്പൂര്‍ ലൈനിലെ എല്ലാ പാസഞ്ചറുകളും ശനിയാഴ്ച സര്‍വീസ് നടത്തി. വെള്ളിയാഴ്ച രാത്രി റദ്ദാക്കിയ രാജ്യറാണി എക്സ്പ്രസ്സ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചിരുന്നു.

തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്(12512), ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്‌സ്പ്രസ്(13352), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076), മംഗലാപുരം-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കി. രപ്തിസാഗര്‍ തിരുവനന്തപുരത്തിനു പകരം ഈറോഡ് നിന്നും പുറപ്പെടും. ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ബൊക്കാറോ എക്‌സ്പ്രസ് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. ജനശതാബ്ദി കോഴിക്കോടിനു പകരം ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. എഗ്മൂര്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയിൽ നിന്നാതും യാത്ര തുടങ്ങുക. 12978 അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്, 16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് തുടങ്ങിയവ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. 12515 തിരുവനന്തപുരം-സില്‍ച്ചാര്‍ എക്‌സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു. മംഗളൂരു-കോഴിക്കോട് പാതയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സര്‍വീസുകള്‍:

ഞായറാഴ്ച റദ്ദാക്കിയവ

തിരുവനന്തപുരം-ചെന്നൈ എ.സി. എക്‌സ്പ്രസ് (22208), എറണാകുളം-ചെന്നൈ സ്‌പെഷ്യല്‍ (06038), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ്(12697), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305), അമൃത്സര്‍-കൊച്ചുവേളി എക്‌സ്പ്രസ് (12484), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം(16649), മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് (16605), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് (16308), കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56650), കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56651), കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ (56664), ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56604), പാലക്കാട്-എറണാകുളം മെമു(66611), പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍(56611), പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസ്(16792), കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍(56600), കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് (16525), കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്(12202), കൊച്ചുവേളി-പോര്‍ബന്ദര്‍ എക്‌സ്പ്രസ് (19261), തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്(16346), ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ (56365/56366 – തിങ്കളാഴ്ചയും റദ്ദാക്കി), എറണാകുളം – കായംകുളം പാസഞ്ചര്‍ (56387/56388). 22607 എറണാകുളം-ബനസ് വാഡി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 22608 ബനസ് വാഡി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(തിങ്കളാഴ്ചയും റദ്ദാക്കി), ചൊവ്വാഴ്ചയിലെ ശ്രീഗംഗാനഗര്‍-കൊച്ചുവേളി പ്രതിവാര തീവണ്ടിയും റദ്ദാക്കി. ചില പ്രത്യേക തീവണ്ടികളും റെയിൽവേ ഏർപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍