UPDATES

വാര്‍ത്തകള്‍

വിവി പാറ്റുകൾ 50% തന്നെ എണ്ണണം; പുനഃപ്പരിശോധനാ ഹർജിയുമായി 21 പ്രതിപക്ഷ പാർട്ടികൾ

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ഒന്നുമുതൽ അഞ്ച് വരെ വിവിപാറ്റ് മെഷീനുകൾ എടുത്ത് അത് എണ്ണി കൃത്യത പരിശോധിച്ചാൽ മതിയെന്നായിരുന്നു സുപ്രീംകോടതി വിധി.

അൻപത് ശതമാനം വിവിപാറ്റ് തന്നെ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാ‍ർട്ടികൾ വീണ്ടും സുപ്രീം കോടതിയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ ഇവിഎമ്മുകൾക്കെതിരെ വ്യാപകമായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസുൾപ്പടെ 21 പ്രതിപക്ഷ പാർട്ടികള്‍ പുനഃപരിശോധനാ ഹർജി നൽകിയത്. ഒരു നിയമസഭാ മണ്ഡലത്തിൽ 5 വിവിപാറ്റ് മെഷീനുകളല്ല, അൻപത് ശതമാനം വിവിപാറ്റ് തന്നെ എണ്ണണമെന്നാണ് പുനപ്പരിശോധനാ ഹര്‍ജിയിലെ പ്രധാന ആവശ്യം. മുന്നാം ഘട്ട വോട്ടെടുപ്പ് നടന്ന കേരളത്തിൽ കോൺഗ്രസിന് പോൾചെയ്ത വോട്ടുകൾ ബിജെപിക്ക് പോയതായി പരാതി ഉയർന്നെന്നും, ഉത്തർപ്രദേശിലും സമാനമായ പരാതികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹർജിയിൽ പ്രതിപക്ഷം ആരോപിക്കുന്നു.

വിവി പാറ്റ് റസീപ്റ്റുകൾ പൂർണമായും എണ്ണണമെന്നായിരുന്നു നേരത്തെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആവശ്യം. എന്നാൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ഒന്നുമുതൽ അഞ്ച് വരെ വിവിപാറ്റ് മെഷീനുകൾ എടുത്ത് അത് എണ്ണി കൃത്യത പരിശോധിച്ചാൽ മതിയെന്നായിരുന്നു സുപ്രീംകോടതി വിധി. വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങൾ നീളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത് പ്രകാരമായിരുന്നു നടപടി.

മുൻ കോടതി വിധിക്ക് പിറകെ ഡൽഹിയിൽ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. വിധിക്കെതിരെ പുനപ്പരിശോധനാ ഹർജിക്കെതിരെ കോടിതിയെ സമീപിക്കാൻ അന്നു തന്നെ ധാരണയാവുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ നടന്ന പോളിങ്ങിൽ വ്യാപമായി പരാതി ഉയർന്നതോടെ നടപടി വേഗത്തിലാക്കുകയായിരുന്നു. അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍