UPDATES

പഞ്ചാബിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; 23 മരണം

അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാൽ മരണ സംഖ്യ ഉയർന്നേക്കും

പഞ്ചാബിലെ ഗുരുദാസ്പുരിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. വലിയ സ്ഫോടനം നടന്ന സംഭവത്തിൽ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം.

കനത്ത സ്ഫോടനത്തിന്റ ആഘാതത്തിൽ ഫാക്ടറി പൂർണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗുരുദാസ് പൂർ ടൗണിൽ ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ടതായും ജനൽ ചില്ലുകൾ ഉൾപ്പെടെ പൊട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അതേസമയം, ഫാക്ടറി പ്രവർത്തിച്ച് വന്നിരുന്നത് അനധികൃതമായാണെന്നും നാട്ടുകാർ ആരോപിച്ചു. മേഖലയിൽ 2017 ജനുവരിയിലും സ്ഫോടനം നടന്നിരുന്നു. അന്ന് ഒരാൾ കൊല്ലപ്പെട്ടിരുന്നതായും മുന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍