UPDATES

വാര്‍ത്തകള്‍

അരുണാചല്‍ പ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; രണ്ട് മന്ത്രിമാരടക്കം 27 നേതാക്കള്‍ പാര്‍ട്ടി വിട്ടു

അരുണാചലിൽ രാജവാഴ്ച പോലെയാണു ബിജെപി ഭരിക്കുന്നതെന്ന് പാർട്ടി വിട്ട ആഭ്യന്തരമന്ത്രി കുമാർ വാലി ആരോപിച്ചു

പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തോടെ തന്നെ പ്രതിസന്ധിയിലായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി അരുണാചൽ പ്രദേശിലെ പൊട്ടിത്തെറി. മന്ത്രി അടക്കം 27 നേതാക്കള്‍ പാര്‍ട്ടി വിട്ടതാണ് പുതിയ സംഭവം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാമ്പിന്‍, അരുണാചൽ ആഭ്യന്തരമന്ത്രി കുമാര്‍ വെയ്, ടൂറിസം മന്ത്രി ജാര്‍കര്‍ ഗാംലിന്‍ എന്നിവരും ആറ് എം.എല്‍.എമാരുമാണ് കഴിഞ്ഞ ദിവസം പാർട്ടിവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് മുതിർന്ന നേതാക്കൾ പാർട്ടിവിട്ട് പുറത്തോട്ട് പോവുന്നത്.

കടുത്ത ആരോപണങ്ങളാണ് പാർട്ടിവിട്ട നേതാക്കൾ ഉന്നയിച്ചത്. അരുണാചലിൽ രാജവാഴ്ച പോലെയാണു ബിജെപി ഭരിക്കുന്നതെന്ന് പാർട്ടി വിട്ട ആഭ്യന്തരമന്ത്രി കുമാർ വാലി ആരോപിച്ചു. കുടുംബ വാഴ്ചയുടെ പേരിലാണ് കോൺഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. എന്നാൽ അരുണാചൽ പ്രദേശിലെ കാര്യം, മുഖ്യമന്ത്രിയുടെ കുടുംബത്തിനു മാത്രം മൂന്നു സീറ്റുകളാണ് ലഭിച്ചിരിക്കുന്നതെന്നും വാലി പറയുന്നു. എന്നാൽ തനിക്ക് സീറ്റില്ലെന്ന വിവരം നേരത്തെ പറഞ്ഞിരുന്നെങ്കിൽ രാജിവയ്ക്കുമായിരുന്നില്ലെന്ന് ഗാംലിൻ പറയുന്നു. ജനങ്ങളാണ് പാർട്ടിയേക്കാൾ വലുത്, പ്രവർത്തകരുടെ തീരുമാനത്തിനൊപ്പം മുന്നോട്ടു പോകുകയാണ് താനെന്നും ഗാംലിൻ പറയുന്നു.

അതേസമയം, പാർട്ടിവിട്ടവർ കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യിൽ ചേരുമെന്നാണ് വിവരം. നേരത്തെ സീറ്റു വിഭജനത്തിൽ തട്ടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുന്നണുകളും സഖ്യം വിട്ടിട്ടുണ്ട്. കോൺറാഡ് സാങ്മയുടെ എൻപിപി, സിക്കിമിലെ എസ്കെഎം എന്നിവയാണ് ഇത്തരത്തിൽ പാർട്ടി വിട്ടത്. അതേസമയം, ലോക്സഭാ സീറ്റിൽ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതാണ് കൂട്ടരാജിക്ക് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ത്ത് സിറ്റിങ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന കടുത്ത നിലപാടുമായി ബിജെപി രംഗത്തെത്തിയതിന് പിറകെയായണ് കൂട്ടരാജി. 2018 നിയമസഭാ തിരഞ്ഞെടുപ്പില് സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ ഇവര്‍ കൂടി കാരണമാണെന്ന ചൂണ്ടികാട്ടിയാണ് നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍