UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോലിസമയത്ത് പി.എസ്.സി കോച്ചിങ്ങ്; മുപ്പതോളം സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ 150ല്‍പ്പരം സ്വകാര്യ കോച്ചിങ് സെന്ററുകളിലാണ് മിന്നല്‍ പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വി.എസ് മുഹമ്മദ് യാസിന്‍ അറിയിച്ചു.

ജോലി സമയത്ത് പിഎസ് സി കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കുന്നതിനിടെ മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥർ വിജിലന്‍സ് പിടിയിൽ.  സർക്കാർ ഉദ്യോഗസ്ഥർ വ്യാപകമായി ഓഫീസ് സമയത്തും അല്ലാത്തപ്പോഴും പി.എസ്.സി കോച്ചിങ് സെന്ററുകളില്‍ ഉൾപെടെയുള്ള ട്യൂഷന്‍ സെന്ററുകളിൽ ക്ലാസെടുക്കുന്നതായുള്ള രഹസ്യ വിവരത്തത്തുടർന്ന് നടക്കിയ മിന്നൽ പരിശോധനയിലാണ് നടപടി.

സംസ്ഥാനത്തെ 150ല്‍പ്പരം സ്വകാര്യ കോച്ചിങ് സെന്ററുകളിലാണ് മിന്നല്‍ പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വി.എസ് മുഹമ്മദ് യാസിന്‍ അറിയിച്ചു. സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ – ഉപജീവന മാര്‍ഗ്ഗമായ ട്യട്ടോറോറിയല്‍/പാരലല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപകമായി ജോലിനോക്കുന്നതായി വിവരം ലഭിച്ചിരുന്നു.  ഇത്തരത്തിൽ പരാതി വ്യാപകമായതോടെയാണ് പരിശോധന നടത്തിയതെന്നും ഡയറക്ടർ പറയുന്നു.

പരിശോധനയിൽ പിടിക്കപ്പെട്ടവരിൽ ഭുരിഭാഗവും  കെഎസ് ആർടിസി കണ്ടക്ടർമാർ,  ജയിൽ ഒാഫീസർമാര്‍, സെയിൽ ടാക്സ് ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി ജീവനക്കാർ അധ്യാപകർ എന്നിങ്ങനെ മുപ്പതിലധികം പേരാണ് കുടുങ്ങിയത്.  തിരുവനന്തപുരം ജില്ലയില്‍  മാത്രം ആറ് അധ്യാപകരും ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും, കൊല്ലം ജില്ലയില്‍ ഒരു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറും ഒരു സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥനും, മൂന്ന് അധ്യാപകരും ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും പരിശോധനയില്‍ കുടുങ്ങി.

പത്തനംതിട്ട ജില്ലയില്‍  ലീഗല്‍ മെട്രോളജിയി ഇന്‍സ്‌പെക്ടറും അധ്യാപകനും  സിവില്‍ സപ്ലെസ് സെയില്‍സ്മാനും പരിശോധനയിൽ പിടിക്കപ്പെട്ടു.  ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പിലെ ക്ലര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലര്‍ക്കും ഒരു അധ്യാപകനും, ഇടുക്കി ജില്ലയില്‍ ഒരു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറും വലയിലായി.

പാലക്കാട് ജില്ലയില്‍ ഒരു അധ്യാപകനും, മലപ്പുറം ജില്ലയില്‍ രണ്ട് അധ്യാപകരും, വയനാട് ജില്ലയില്‍ ഒരു അധ്യാപകനും, കണ്ണൂര്‍ ജില്ലയില്‍ രണ്ട് അധ്യാപകരും, കാസര്‍കോഡ് ജില്ലയില്‍ ഒരു അധ്യാപകനും അനധികൃതമായി ക്ലാസെടുക്കുന്നത് കണ്ടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

പിടിയിലായവർക്കെതിരേ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.  പരിശോധന വരും ദിവസങ്ങളിലും  തുടരുമെന്നും വിജിലന്‍സ്  വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്നും വിജിലൻസ് ഡയറക്ടര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍