UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ കടുവകള്‍ക്ക് സുരക്ഷിതമായ രാജ്യമെന്ന് പ്രധാനമന്ത്രി മോദി

സല്‍മാന്‍ ഖാന്റെ സിനിമകളുടെ പേരുകളും മോദി ഉപയോഗിച്ചു. ഏക് ഥാ ടൈഗര്‍ എന്നത് ടൈഗര്‍ സിന്ദാ ഹേ എന്ന നിലയിലെത്തി. ഇത് ഇവിടംകൊണ്ട് അവസാനിക്കരുത് – മോദി പറഞ്ഞു.

ഇന്ത്യ കടുവകള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള ലോകത്തെ രാജ്യങ്ങളിലൊന്നാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക കടുവ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. കടുവകളെ സരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ നാല് വര്‍ഷത്തെ ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മൂവായിരത്തോളം കടുവകളാണ് നിലവില്‍ രാജ്യത്തുള്ളത് എന്ന് മോദി പറഞ്ഞു. സല്‍മാന്‍ ഖാന്റെ സിനിമകളുടെ പേരുകളും മോദി ഉപയോഗിച്ചു. ഏക് ഥാ ടൈഗര്‍ എന്നത് ടൈഗര്‍ സിന്ദാ ഹേ എന്ന നിലയിലെത്തി. ഇത് ഇവിടംകൊണ്ട് അവസാനിക്കരുത് – മോദി പറഞ്ഞു.

പുറത്തുവന്നിരിക്കുന്ന ടൈഗര്‍ സെന്‍സസ് കണക്കുകള്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഒമ്പത് വര്‍ഷം മുമ്പ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ച് തീരുമാനിച്ചത് 2022നകം രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്നാണ്. എന്നാല്‍ നാല് വര്‍ഷത്തിനകം നമ്മളത് നേടി – മോദി പറഞ്ഞു. 2014ല്‍ രാജ്യത്ത് 2226 കടുവകളെയാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍