UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു; ജമ്മു കശ്മീരില്‍ 30ഓളം ചാനലുകള്‍ക്ക് വിലക്ക്

വാര്‍ത്താ ചാനലുകള്‍ എന്നിവയ്ക്ക് പുറമേ കുക്കറി, സപോര്‍ട്‌സ്, മ്യുസിക് എന്നിവ കൈകാര്യം ചെയ്യുന്ന ഓരോ ചാനലുകളുടെയും സംപ്രേക്ഷണം നിര്‍ത്തിവയക്കാനാണ് സംസ്ഥാന അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

കശ്മീരിലെ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നാരോപിച്ച് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള
പീസ് ടിവി ഉള്‍പ്പെടെ 30 ഓളം ടിവി ചാനലുകള്‍ക്ക് ജമ്മുകശമീരില്‍ വിലക്ക്. വാര്‍ത്താ ചാനലുകള്‍ എന്നിവയ്ക്ക് പുറമേ
പാചകം, സപോര്‍ട്‌സ്, മ്യുസിക് എന്നിവ കൈകാര്യം ചെയ്യുന്ന ഓരോ ചാനലുകളുടെയും സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാനാണ്
സംസ്ഥാന അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ലോ ആന്റ് ഓര്‍ഡര്‍ സംവിധാനത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നിവ ആരോപിച്ചാണ് നടപടി. വിലക്ക് നടപ്പിലാക്കണമെന്ന് ആശ്യപ്പെടുന്ന കത്ത് സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫിസിലേക്കും ഇതിനോടകം അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറയിച്ചു.

പാക്കിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിയോ ടിവി ഉള്‍പ്പെടെയുള്ളവയും പട്ടികയിലുണ്ട്. ചാനലുകളുടെ പ്രവര്‍ത്തനം തടയാന്‍ ആവശ്യമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കണമെന്നും അഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. നിരോധനം സംബന്ധിച്ച പൂര്‍ണ റിപോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. പീസ് ടിവി, ജിയോ ടിവി എന്നിവയ്ക്ക പുറമേ എആര്‍വൈ ടിവി, ക്യു ടിവി, എബിബി ടാക്ക് ടിവി എന്നീ പ്രമുഖ ചാനലുകളും പട്ടികയിലുണ്ട്.

എന്നാല്‍ ഇത്രയും ചാനലുകള്‍ ഒരുമിച്ച് നിരോധിച്ച നടപടി കേബിള്‍ ടിവി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം.

ചാനലിലെ മുതലാഖ് ചര്‍ച്ചക്കിടെ മുസ്ലിം പണ്ഡിതന്‍ സുപ്രീംകോടതി അഭിഭാഷകയെ തല്ലി/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍