UPDATES

വിപണി/സാമ്പത്തികം

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; പൊതുവായ്പയിൽ കേരളത്തിന്റെ 6000 കോടി കുറച്ചെന്ന് തോമസ് ഐസക്

പൊതുവായ്പയിൽ കേന്ദ്രം വരുത്തിയ വലിയ കുറവ് കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നും തോമസ് ഐസക്

ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യത്തേും ജിഎസ്ടി കൗണ്‍സിലിന്റെ 35മത്തെയും യോഗം ഇന്ന് നടക്കും. ലോട്ടറിക്കുള്ള ഏകീകൃത നികുതി നിരക്ക് ഉൾപ്പെടെ  യോഗത്തിൽ ചർച്ചയാവും.  വിഷയത്തിൽ കേരളത്തിന്റെ എതിർപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണായകമാണ് ഇന്നത്തെ യോഗമെന്നാണ് വിലയിരുത്തൽ. നിർമല സിതാരാമന്‍ ചുമതലയേറ്റ് നടക്കുന്ന ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്. ജൂലൈ അഞ്ചിന് സർക്കാറിന്റെ ബജറ്റ് അവതിരിപ്പിക്കാനിരിക്കെ ആദ്യ കൗണ്‍സില്‍ യോഗം വലിയ പ്രധാന്യത്തോടെയാണ് വിലയിരുത്തുന്നത്.

അതിനിടെ, കേരളത്തിന്റെ പൊതുവായ്പയിൽ കേന്ദ്രം 6000 കോടി രൂപയുടെ കുറവു വരുത്തിയതായി മന്ത്രി തോമസ് ഐസക്. കഴിഞ്ഞ പാദത്തിൽ സംസ്ഥാനത്തിന് ലഭിച്ചത് 6000 കോടി രൂപയാണ്. എന്നാൽ വരുന്ന 3 പാദങ്ങളിലും 4000 കോടി രൂപ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം വ്യക്തമാക്കിയതെന്നും തോമസ് ഐസക് പറയുന്നു. ബജറ്റിനു മുൻപ് ധനമന്ത്രിമാരുമായി നടത്തുന്ന യോഗത്തിൽ കേരളം ഇക്കാര്യം ധരിപ്പിച്ചെങ്കിലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചിട്ടില്ലെന്ന് മനോരമ റിപ്പോർട്ട് പറയുന്നു.

പൊതുവായ്പയിൽ കേന്ദ്രം വരുത്തിയ വലിയ കുറവ് കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നും തോമസ് ഐസക് പറയുന്നു. വരുമാനക്കുറവും വെള്ളപ്പൊക്കം മൂലമുള്ള നഷ്ടവും അനുഭവിക്കുന്ന സംസ്ഥാനത്ത് പ്രശ്നങ്ങൾ രൂക്ഷമാക്കുന്ന നടപടിയാണിത്. പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പുറത്തു നിന്നു വായ്പ വാങ്ങുന്നതിനുള്ള പരിധി ഒഴിവാക്കണമെന്നും കേരളം അഭ്യർഥിച്ചിട്ടുണ്ട്. ജിഎസ്ഡിപിയുടെ 3% പുറത്തു നിന്നുള്ള വായ്പ എന്ന പരിധിക്ക് അപ്പുറത്തോ അല്ലെങ്കിൽ പരിധി 3.5% ആക്കി ഉയർത്തിയോ കേരളത്തിന് പുറത്തുനിന്നു കൂടുതൽ സഹായത്തിന് അവസരമുണ്ടാക്കണമെന്നാണ് ആവശ്യം.

ഇതിന് പുറമെ കേരളത്തിൽ രാജ്യാന്തര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, എയിംസ് നിലവാരത്തിലുള്ള ആരോഗ്യ കേന്ദ്രം, കൊച്ചി വഴി കോയമ്പത്തൂരിലേക്ക് ചെന്നൈ– ബെംഗളൂരു വ്യാവസായിക ഇടനാഴി നീട്ടുക, റബറിന്റെ താങ്ങുവില 200 രൂപയാക്കി ഉയർത്തുക, വടക്ക്–തെക്ക് അതിവേഗ റെയിൽപ്പാത, കാസർകോട്–കോവളം പടിഞ്ഞാറൻ തീര ജലപാതയ്ക്ക് അനുമതി, മലബാർ കാൻസർ സെന്ററിനെ ദേശീയ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തുക, കോഴിക്കോട്ട് ബയോസേഫ്റ്റി ലെവൽ 3 ലാബ് സ്ഥാപിക്കാനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ തോമസ് ഐസക് ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ലോട്ടറി നികുതി കുറച്ച് ഏകീകരിക്കുന്നതിന് പകരം സര്‍ക്കാര്‍, സ്വകാര്യ ലോട്ടറികള്‍ക്ക് 28% നികുതി സ്വീകാര്യമെന്നാണ് കേരളത്തിന്റെ നിലപാട്. 12% നികുതി പരിധിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് 5% ത്തിലേക്ക് കുറയ്ക്കുന്നത് ഉൾപ്പെടെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ തിയറ്ററുകള്‍ക്ക് നിര്‍ബന്ധമായും ഇ ടിക്കറ്റിങ് സംവിധാനം, 50 കോടി രൂപയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇ–ഇന്‍വോയ്‌സ് സംവിധാനം, ദേശീയപാതകളിലെ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ്ടാഗ്, ലോജിസ്റ്റിക് ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവയും ഇന്ന ചർച്ചയാവും.

കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍