UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഡിജെഎസിന് നാലു സീറ്റ് നൽകുമെന്ന് ബിജെപി; ശബരിമല സമരത്തെ ചൊല്ലി കോർ കമ്മിറ്റിയിൽ തർക്കം

കുംഭമാസ പൂജകൾക്കായി നടതുറക്കുമ്പോൾ ആചാര ലംഘനം നടത്തുന്നതിന് ശ്രമം നടന്നാൽ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും വ്യക്തമാക്കുന്നു.

ലോക്സഭാ തിരഞ്ഞെടുത്തിൽ ബിഡിജെഎസ് നാലൂ സീറ്റുകളിൽ മൽസരിക്കുമെന്ന് റിപ്പോർട്ട്. തൃശൂരിൽ ഇന്ന് ചേർന്ന് ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. എന്നാൽ എതൊക്കെ സീറ്റുകൾ നൽകണമെന്നത് ഉഭയ കക്ഷി ചർച്ചയിലൂടെ തീരൂമാനിക്കാനും ധാരണയായിട്ടുണ്ട്. എട്ടു സീറ്റുകൾ വേണമെന്നായിരുന്നു ബിജിജെഎസ് ആവശ്യം. നിലവിൽ ബിഡി ജെഎസിന് നൽകാനുള്ള സീറ്റുകളെ കുറിച്ച് ധാരണയായതിനു ശേഷമാവും ബിജെപി സീറ്റു ചര്‍ച്ചകളിലേക്കു കടക്കുക. എന്‍ഡിഎ നേതൃയോഗത്തിലായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എട്ടു സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ബിജെപി കോർകമ്മിറ്റി ഉയർന്നതെന്നാണ് വിവരം. ബിഡിജെഎസ് ആവശ്യം അധിക പ്രസംഗമാണെന്നായിരന്നു കോർകമ്മിറ്റിയുടെ നിലപാട്.

അതിനിടെ, ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാനത്ത് നടത്തിയ സമരം സംബന്ധിച്ചായിരുന്ന രൂക്ഷമായ തർക്കം ഉടലെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ സമരം ബിജെപിയെ അപഹാസ്യമാക്കിയെന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ നിലപാട്. പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സമരം കൊണ്ടുണ്ടായ നേട്ടം. എന്നാൽ എന്നാല്‍ സമരം വിജയമായിരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവര്‍ അവകാശപ്പെട്ടു. പികെ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്ന വിഭാഗം സമരം വിജയമായിരുന്നുവെന്ന അഭിപ്രായത്തോടു യോജിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാർ കാര്യക്ഷമായി ഉപയോഗിച്ചില്ലെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അമൃതനഗരം പദ്ധതി പൂർത്തിയാവതിനാൽ 1000 കോടിയുടെ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ കുംഭമാസ പൂജകൾക്കായി നടതുറക്കുമ്പോൾ ആചാര ലംഘനം നടത്തുന്നതിന് ശ്രമം നടന്നാൽ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍