UPDATES

വിപണി/സാമ്പത്തികം

ബാങ്ക് അക്കൗണ്ടില്‍ ഉടമകളറിയാതെ കോടികളുടെ നിക്ഷേപം; സാങ്കേതിക പിഴവെന്ന് വിശദീകരണം

20 പേരുടെ  അക്കൗണ്ടുകളിലായി  40കോടി രൂപയാണ് അജ്ഞാത നിക്ഷേപമായയെത്തിയത്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ എസ്ബിഐ അക്കൗണ്ടിലേക്ക് എത്തിയത് ഉറവിടം വ്യക്തമല്ലാത്ത കോടികളുടെ നിക്ഷേപം. 20 പേരുടെ  അക്കൗണ്ടുകളിലായി 40 കോടി രൂപയാണ് അജ്ഞാത നിക്ഷേപമായയെത്തിയത്. എന്നാല്‍ പണമെത്തിയത്എവിടെ നിന്നാണെന്ന് വ്യക്തമാക്കാനാതെ കുഴങ്ങുകയാണ് ബാങ്ക് ജിവനക്കാരും. സംഭവം സാങ്കേതിക പിശക് മൂലം സംഭവിച്ചതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

വലിയ തോതില്‍ പണമെത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചു. ശേഷം തുക പിന്‍വലിച്ചു കൊണ്ടുള്ള സ്റ്റേറ്റുമെന്റും ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കി.

എന്നാല്‍ പുതിയ മാസം ആരംഭിക്കുന്ന സമയത്ത് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പോലും പിന്‍വലിക്കാനാവാത്ത അവസ്ഥയിലാണ് ഇടപാടുകാര്‍. ഏതെങ്കിലും അഴിമതിയുടെ ഭാഗമായാണോ ഇത്തരത്തില്‍ അനധികൃത പണം തങ്ങളിലെത്തിയതെന്നും ഇവര്‍ സംശയിക്കുന്നു.

 

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് ആശംസകള്‍! മറ്റ് 73 ആദിവാസി യുവതിയുവാക്കള്‍ക്കും; പക്ഷേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍