UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബിഹാറിലെ മുസഫര്‍പൂരില്‍ ഈ മാസം മരിച്ചത് 10 വയസിന് താഴെ പ്രായമുള്ള 43 കുട്ടികള്‍

മരണകാരണം എന്‍സിഫാലിറ്റിസ് ആണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നില്ല.

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ രണ്ട് ആശുപത്രികളിലായി ഈ മാസം മരിച്ചത് 10 വയസിന് താഴെ പ്രായമുള്ള 43 കുട്ടികള്‍ കുട്ടികള്‍. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്‌ക വീക്കം) ബാധിച്ച നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം മരണകാരണം എന്‍സെഫലൈറ്റിസ് ആണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നില്ല. പകരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന ഹൈപ്പോഗ്ലിസീമിയയാണ് മിക്ക കുട്ടികളുടേയും മരണകാരണം എന്നാണ് പറയുന്നത്. അതേസമയം ഹൈപ്പോഗ്ലിസീമിയ എന്‍സെഫലൈറ്റിസിന്റെ ഒരു ഭാഗവുമാണ്.

ഏഴംഗ കേന്ദ്ര സമിതി മുസഫര്‍പൂരിലെ ഹോസ്പിറ്റലുകള്‍ സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മുസഫര്‍പൂരിലെ സ്ഥിതിഗതികളില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ശ്രദ്ധിക്കണം എന്ന് നിതീഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

ALSO READ: 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

ജനുവരി മുതല്‍ 10 വയസിന് താഴെയുള്ള 172 കുട്ടികളെ എന്‍സെഫലൈറ്റിസ് കേസുകളുമായി മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെ. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണിന് ശേഷം. ഇതില്‍ 36 പേര്‍ മരിച്ചു. ജൂണ്‍ 1 മുതല്‍ കെജ്രിവാള്‍ മൈത്രിസദനില്‍ പ്രവേശിപ്പിച്ച 55 കുട്ടികളില്‍ ഏഴ് പേര്‍ മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍