UPDATES

ട്രെന്‍ഡിങ്ങ്

45 യുവതികൾ ഇന്ന് ശബരിമലയിലേക്ക് തിരിക്കും; ‍സുരക്ഷ ഒരുക്കുമെന്ന സർക്കാർ മറുപടിയിൽ വിശ്വാസമെന്ന് മനിതി

ഛത്തീസ്ഗഡ് മുതൽ വയനാട് സ്വദേശികൾ വരെ ഉൾപ്പെടുന്ന സംഘം കോട്ടത്തെത്തിയ ശേഷം ഒറ്റസംഘമായ സന്നിധാനത്തേക്ക് പോവാനാണ് ഉദേശിക്കുന്നത്.

ശബരിമല ദർശനത്തിനെത്തുമെന്ന് അറിയിച്ച 45 വനിതകൾ ഉൾപ്പെട്ട സംഘം ഇന്ന് ശബരിമലയിലേക്ക് തിരിക്കും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്തീകൾ ശബരിമലയിലെത്തുക.  ഛത്തീസ്ഗഡ് മുതൽ വയനാട് സ്വദേശികൾ വരെ ഉൾപ്പെടുന്ന സംഘം കോട്ടത്തെത്തിയ ശേഷം ഒറ്റസംഘമായ സന്നിധാനത്തേക്ക് പോവാനാണ് ഉദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷ. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചത് ആശ്വാസമാണെന്നും മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

ചെന്നൈ, മധുര സ്വദേശിളായ തമിഴ്നാട്ടിൽ നിന്നുമുള്ള 11 പേര്‍ ഇന്ന് യാത്ര തിരിക്കും. സംഘത്തിന്റെ ഭാഗമായ ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രിതന്നെ ഇതിനോടകം കേരളത്തിലേക്ക് തിരിച്ചതായും റിപ്പോർട്ടുകളുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലും കോട്ടയത്തിലേക്ക് തിരിക്കും. വയനാട്ടിൽ നിന്നടക്കം മലയാളികളായ ഇരുപത്തിയഞ്ചോളം യുവതികള്‍ ഞയറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി നേതാക്കൾ പറയുന്നു. ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും മനിതി നേതാക്കൾ വ്യക്തമാക്കുന്നു. ചിലര്‍ അഞ്ച് ദിവസത്തെ വൃതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്. മറ്റുള്ളവർ പമ്പയിൽ വച്ച് മാലയിട്ട് കെട്ടുനിറയ്ച്ച് മലകയറാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.

മോദി എത്തുന്നത് പത്തനംതിട്ടയില്‍, ബിജെപിയുടെ ശബരിമല സമരം ആളിക്കത്തിക്കല്‍ ലക്ഷ്യം; അമിത് ഷായും കേരളത്തിലേക്ക്

വനിതാ മതില്‍ നടക്കുക തന്നെ വേണം, പിന്തുണയ്ക്കുന്നു; പക്ഷേ ശബരിമലയില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കാരണമുണ്ട്- സണ്ണി എം കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍