UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുവിന്റെ പേരില്‍ മധ്യപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; നാലുപേര്‍ അറസ്റ്റില്‍

സത്ന ജില്ലയിലെ അഞ്ജാര്‍ ഗ്രമത്തിലെ 45 കാരനായ സിറാജ് ഖാനെയാണ് അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്

മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊല. സത്ന ജില്ലയിലെ അഞ്ജാര്‍ ഗ്രമത്തിലെ 45 കാരനായ സിറാജ് ഖാനെയാണ് അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്തായ ഷക്കീല്‍ മഖ്ബൂലി (35)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പവന്‍സിങ്ങ്(35) വിജയ് സിങ്ങ് (26), ഫൂല്‍ സിങ്ങ്(36), നാരായണ്‍ സിങ്ങ് (28) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ജാറിലെ വനമേഖലയില്‍ വച്ച് സിറാജും ഷക്കീലും ഗോവധം നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അതേസമയം, സംഭവം നടന്നസ്ഥലത്ത് നിന്നും കണ്ടെത്തിയത് മാട്ടിറച്ചിയാണെന്ന് പോലിസ് സബ് ഡിവിഷനല്‍ ഓഫിസര്‍ അറിയിച്ചു. അറുത്ത പോത്തിന്റെ തോലും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലിസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എന്നാല്‍ ഗോവധത്തിന്റെ പേരിലല്ല ഗ്രാമത്തിന്റെ സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിലേക്ക് വഴിവച്ചതാണെന്നാണ് ഗ്രാമവാസികളില്‍ ചിലരുടെ വാദം. ഗ്രാമത്തില്‍ നിന്നും സ്ഥിരമായി പശുക്കളെ കാണാതാവാറുണ്ടെന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിരുന്നതായും ഗ്രാമവാസികള്‍ പറയുന്നു. ഒരോ പശുവിനും 10,000 രൂപയിലധികം വിലവരും ദിവസവേതനക്കാരായ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമായിരുന്നു ഇത്. സംഭങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയിരുന്ന സമയത്താണ് മഖ്ബുലും സിറാജിനെയും കണ്ടെത്തിയത്. അക്രമത്തില്‍ നൂറിലധം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നാലുപേരെ മാത്രം അറസ്റ്റ് ചെയ്തത് ശരിയല്ലെന്നും അവര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മേഖലയില്‍ വന്‍ പോലിസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍