UPDATES

ട്രെന്‍ഡിങ്ങ്

51 യുവതികള്‍‌ ശബരിമല കയറി; സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ച് സർക്കാർ

40 വയസ്സിനും 50 നും ഇടയിലുള്ള സ്ത്രീകളുടെ പട്ടികയാണ് സർക്കാർ കൈമാറിയത്.

സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് 51 യുവതികൾ ശബരിമല കയറിയതായി സർക്കാർ. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കന ദുർഗയും സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മലകയറിയ യുവതികളുടെ പട്ടിക സമർപ്പിച്ചത്. യുവതികള്‍ക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് പട്ടിക സമർപ്പിച്ചത്.

40 വയസ്സിനും 50 നും ഇടയിലുള്ള സ്ത്രീകളുടെ പട്ടികയാണ് സർക്കാർ കൈമാറിയത്. എന്നാൽ ഇവർ എപ്പോഴാണ് കയറികയതെന്നും, എതു തരത്തലുള്ള സുരക്ഷയാണ് ഇവർക്ക് ഒരുക്കിയതെന്നും അടക്കമുള്ള വിവരങ്ങള്‍ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.  51 യുവതികളുടെ പേരു വിവരങ്ങളും ആധാർ കാർ‌ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. പട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.  ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്.

അതിനിടെ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കന ദുർഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇത് നടപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരുവരും സമർപ്പിച്ച് ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

അതേസമയം, യുവതികള്‍ക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഈ സുരക്ഷ തുടരണമെന്നും കോടതി വ്യക്തമാക്കി.

സ്ഥിരീകരണം

ഓൺലൈൻ ബുക്കിങ് വഴിയെത്തിയ 51 യുവതികൾ ഇതിനകം മല കയറിയിതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. 7564 യുവതികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നിന്നുള്ള 51 പേരാണ് ദർശനം നടത്തിയത്. സുപ്രീംകോടതി ഉത്തരവിനു ശേഷം പ്രായം പരിശോധിക്കുന്ന പതിവുണ്ടായിട്ടില്ല. അതിനാൽത്തന്നെ ദർശനം നടത്തിയവരുടെ എണ്ണം ഇതിലും കൂടുതലുണ്ടോയെന്ന കാര്യം ഉറപ്പിച്ച് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍