UPDATES

വിപണി/സാമ്പത്തികം

550 കോടി തരാനുണ്ട്, അനിൽ അംബാനിയെ അറസ്റ്റ് ചെയ്യണം; എറിക്സണ്‍ സുപ്രീം കോടതിയിൽ

ഏകദേശം 45,000 കോടിരൂപയുടെ കടമാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

റിലയൻസ് കമ്യൂണിക്കേഷൻ ഉടമ അനിൽ അംബാനിയെ അറസ്റ്റ് ചെയ്യണനെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് കമ്പനിയായ എറിക്സൺ സുപ്രീം കോടതിയെ സമീപിച്ചു. അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ തരാനുള്ള 550 കോടി രുപ ഇതുവരെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലികോം ഉപകരണ നിർമാണ രംഗത്തെ പ്രമുഖരായ എറിക്സൺ സുപ്രീം കോടതിയെ സമീപിച്ചത്. അംബാനിയുടെ നടപടി സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമെ അനില്‍ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ലയന നീക്കവും സ്പെക്ട്രം ആൻഡ് ടവൻ എന്നിവ റിലയൻസ് ജിയോ കമ്പനിക്ക് വിൽക്കാനുള്ള നീക്കാനുള്ള നീക്കം തടയണമെന്നും പരാതി ആവശ്യപ്പെടുന്നു. അതേസമയം വാർത്തകളോട് പ്രതികരിക്കാൻ ഇതുവരെ റിലയൻസ് കമ്യൂണിക്കേഷൻ തയ്യാറായിട്ടില്ല.

എറിക്സണുമായുള്ള 1600 കോടിയുടെ ഇടപാട് സംബന്ധിച്ച പരാതിയി കോടതി ഇടപെടലിലുടെയായിരുന്നു പരിഹരിച്ചത്. ഇതു പ്രകാരം നൽകാനുള്ള 550 കോടി സപ്തംബറിൽ നൽകണമെന്നായിരുന്നു നിബന്ധന. എന്നാൽ ഇത് പൂർത്തിയാവാത്ത സാഹചര്യത്തിലാണ് എറിക്സൺ വീണ്ടും കോടതിയെ സമീപിച്ചിട്ടുള്ളത്. ഏകദേശം 45,000 കോടിരൂപയുടെ കടമാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

അഖിലേഷ് യാദവ്- മായാവതി കൂടിക്കാഴ്ച; യുപി മഹാസഖ്യത്തിൽ നിന്നും കോൺഗ്രസ് പുറത്ത്?

വായ്പ തിരിച്ചടച്ചില്ല; അനിൽ അംബാനിയുടെ റിലയൻസ് നേവലിനെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍