UPDATES

ന്യൂസ് അപ്ഡേറ്റ്സ്

55 ദിവസം, 567 തീപിടിത്തങ്ങൾ; കേരളം അഗ്നിബാധയുടെ പിടിയിലെന്ന് ഉപഗ്രഹ ചിത്രങ്ങൾ

190 എണ്ണം തിട്ടപ്പെടുത്തിയ ഇടുക്കിയിലാണ് കൂടുതൽ അഗ്നിബാധകളെന്നാണ് കണക്കുകൾ പറയുന്നത്.

വേനലിന്റെ ആരംഭത്തിൽ തന്നെ കഴിഞ്ഞ 55 ദിവസങ്ങളിൽ കേരളത്തിൽ ചെറുതും വലുതുമായ 567 തീപിടിത്തങ്ങൾ ഉണ്ടായതായി ഉപഗ്രഹ ദൃശ്യങ്ങള്‍. നാസയുടെ ഉപഗ്രഹ സംവിധാനമായ ലാൻസ് ഫേംസ് (LANCE FIRMS), യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് സെന്റിനൽ ക്യാമറാകണ്ണുകളിലാണ് സംസ്ഥാനത്തെ അഗ്നിബാധകൾ പതിഞ്ഞതെന്ന് മനോരമ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നുവരി ഒന്നു മുതൽ ലഭിച്ച ചിത്രങ്ങളിൽ നിന്നാണു തീപിടിത്തങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുള്ളത്.

190 എണ്ണം തിട്ടപ്പെടുത്തിയ ഇടുക്കിയിലാണ് കൂടുതൽ അഗ്നിബാധകളെന്നാണ് കണക്കുകൾ പറയുന്നത്. ഇടുക്കിയിലെ കക്കി റിസർവോയറിനു സമീപം കാടിനുള്ളിൽ കഴിഞ്ഞ 23 ന് ചെറിയ തോതിൽ തീ പടർന്നിരുന്നതായും  ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇടുക്കിക്ക് പുറമെ പാലക്കാട് – 118, തൃശൂർ – 74, വയനാട് – 67, കോട്ടയം – 26, മലപ്പുറം – 23, എന്നിങ്ങനെയും അഗ്നിബാധകൾ ഉണ്ടായതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വാഷിങ്ടൻ കേന്ദ്രമായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രോജക്‌ട് അസോഷ്യേറ്റായ രാജ് ഭഗതാണ് മനോരമയ്ക്ക വേണ്ടി കണക്കുകൾ തയ്യാറാക്കിയത്.

അതേസമയം, കക്കി ഡാമിന് സമീപത്ത് അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഇതുസംബന്ധിച്ച് പരിസരവാസികൾക്കോ അഗ്നിശമനസേനയ്ക്കോ വിവരമില്ല. കാടുകൾക്കുള്ളിലുണ്ടാകുന്ന ഒറ്റപ്പെട്ട തീപിടിത്തങ്ങൾ ഔദ്യോഗിക കണക്കുകളിൽ വരാറില്ലെന്നതാണ് ഇതിന്റെ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ വൻ തീപ്പിടിത്തം റിപ്പോർട്ട് ചെയ്ത ബന്ദിപ്പൂര്‍ മേലയിലും, കന്യാകുമാരിയിലും തീപിടിത്തസ്ഥലങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

 

ALLSO READ- പുറത്തിറങ്ങിയാല്‍ തല പഴുക്കും, കൊടുംചൂടില്‍ വെന്ത് കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍