UPDATES

ന്യൂസ് അപ്ഡേറ്റ്സ്

59 ക്രിമിനല്‍ പോലീസുകാര്‍ക്കെതിരെ അടിയന്തിര നടപടി; റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി

എന്നാല്‍ എസ്‌ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടി വരുന്ന 59 പേരടങ്ങുന്ന പട്ടികയില്‍ ഭൂരിഭാഗവും. സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരായുള്ളത്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കേരളാ പോലീസിലെ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മോധാവിക്ക് ഡിജിപി (ക്രൈം) അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ഇത്തരത്തില്‍ കര്‍ശന നടപടി എടുക്കുന്നതോടെ 59 ഉദ്യോഗസ്ഥരില്‍ പത്തോളം പേര്‍ക്ക് സേനയിലുള്ള സ്ഥാനം നഷ്ടമാവുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന പോലീസുകാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നേരത്തെതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സൂചനകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെ റിപോര്‍ട്ട് ചെയത പോലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.

എന്നാല്‍ എസ്‌ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടി വരുന്ന 59 പേരടങ്ങുന്ന പട്ടികയില്‍ ഭൂരിഭാഗവും. സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരായുള്ളത്.
സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ അടിയന്തിര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇക്കാര്യം അന്വേഷിക്കാന്‍ ഡിജിപി ക്രൈം, ഇന്റലിജന്‍സ് ഐജി, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി, സെക്യൂരിറ്റി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരുള്‍പ്പെട്ട ഉന്നത തല സമിതിയെ നിയോഗിച്ചത്. റിപോര്‍ട്ടിന്‍ മേല്‍ ലഭിക്കുന്ന നിയമോപദേശ പ്രകാരം ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടുകയും, വിഷയത്തിലെ പിഎസ്സിയുടെ അഭിപ്രായം തേടിയ ശേഷവുമായിരിക്കും അച്ചടക്ക നടപടികള്‍.

പത്തു ഡിവൈഎസ്പിമാരും എട്ട് സിഐമാരും എസ്‌ഐ – എഎസ്‌ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ക്രിമിനല്‍ സ്വഭാവമുള്ള 1,129 ഉദ്യോഗസ്ഥരുണ്ടെന്ന് ആഭ്യന്തരവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം ഇക്കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ നിന്ന് പലതരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന 59 പേരുടെ പട്ടിക തയ്യാറാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍