UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിത്തിരതിരുന്നാൾ യാത്രികനായ ആദ്യ സർവീസ്; കെഎസ്ആർടിസിയുടെ കന്നിയോട്ടത്തിന് 81 വയസ്സ്

എട്ടുപതിറ്റാണ്ടുകൾ പിന്നിടുന്നു. ഇന്ന് കെഎസ് ആർടിസി ഒരു വലിയ വ്യവസായമാണ്. ഇന്ന‌് 6241 ബസ്സുകളും മുപ്പത്തിരണ്ടായിരത്തിലേറെ ജീവനക്കാരുമായി

കുതിച്ചും കിതച്ചും പ്രതിസന്ധികളെ അതിജീവിച്ചും കേരളത്തിന്റെ സ്വന്തം പൊതു ഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സേവനങ്ങൾക്ക് 81 വയസ്സ്. കെഎസ്ആർടിസി കന്നിയോട്ടം നടത്തിയിട്ട് ഇന്നേക്ക് 81 വർഷം തികയുയാണ്. 1938 ഫെബ്രുവരി ഇരുപതിനായിരുന്നു കെഎസ്ആർടിസി ആദ്യമായി നിരത്തിലിറങ്ങുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്.

ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവാണ്  സംസ്ഥാന മോട്ടോർ സർവ്വീസ് ഉദ്ഘാടനം ചെയ്തുത്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ ആദ്യ യാത്രക്കാർ. തിരുവനന്തപുരത്തെ കിഴക്കേകോട്ടയിൽനിന്ന് കവടിയാറിലേക്കായിരുന്നു ആ സർവീസ്. തിരുവിതാം കൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിലായിരുന്നു അന്നത്തെ സർവീസ്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം 1965 എപ്രിൽ 1നാണ് പിന്നീട് കെഎസ് ആർടിസി എന്ന പേരിൽ സർവീസ് ആരംഭിക്കുന്നത്.

എട്ടുപതിറ്റാണ്ടുകൾ പിന്നിടുന്നു. ഇന്ന് കെഎസ് ആർടിസി ഒരു വലിയ വ്യവസായമാണ്. ഇന്ന‌് 6241 ബസ്സുകളും മുപ്പത്തിരണ്ടായിരത്തിലേറെ ജീവനക്കാരുമായി 92 ഡിപ്പോകളിൽ നിന്നും സംസ്ഥാന, അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെയാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. പ്രതിസന്ധികൾ അനവധിയാണ് കെഎസ് ആര്‍ടിസി നേരിടുന്നത്. ലാഭം നോക്കാതെ ജനസേവനം ലാക്കാക്കിയാണ് പലപ്പോഴും വിരലിലെണ്ണാവുന്ന യാത്രക്കാരുമായിപോലും ബസ്സുകൾ സർവീസ് നടത്തുന്നത്. 14 ലക്ഷം കിലോമീറ്ററിലധികമാണ് പ്രതിദിനം കെഎസ്ആർടി സർവീസ് നടത്തുന്നത്. നിലവിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കീഴിൽ തുടരുന്ന ഏറ്റനും പഴക്കം ചെന്ന പൊതു ഗതാഗത സംവിധാനം കൂടിയാണിത്.

അതേസമയം, കന്നിയോട്ടത്തിന്റെ അനുസ്മരണങ്ങൾക്കായി വിഫുലമായ പരിപാടികളാണ് കെഎസ് ആര്‍ടിസി എംബ്ലോയീസ് യൂനിൻ നടപ്പാക്കുന്നത്. ഡോ. ജി ആർ പബ്ളിക് സ്കൂളുമായി സഹകരിച്ച് നെയ്യാറ്റിൻകര ഡിപ്പോയിലാണ് പരിപാടികൾ. ചൊവ്വാഴ്ച രാവിലെ അജയൻ അരുവിപ്പുറത്തിന്റെ ഇന്നലകളിലെ കെഎസ്ആർടിസി എന്ന ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കും. എക്സിബിഷനും ബസ്ഡേ വരയരങ്ങും ഹരി ചാരുത ഉദ്ഘാടനംചെയ്യും. രാവിലെ പത്തുമുതൽ പൊതുജനങ്ങൾക്കായി ഓപ്പൺ ക്വിസ് നടക്കും. തുടർന്ന്, സമ്മാനദാനം മുൻ ട്രാൻ‌സ്പോർ‌ട്ട് മന്ത്രി എ നീലലോഹിതദാസൻ നാടാർ നിർവഹിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍