UPDATES

ന്യൂസ് അപ്ഡേറ്റ്സ്

87കാരിയെ കൊലപ്പെടുത്തി കത്തിച്ചു; 92കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

നാലു ദിവസം മുമ്പുണ്ടായ വഴക്കിനിടെ വടികൊണ്ട് ചെറിയകുട്ടി കൊച്ചു ത്രേസ്യയുടെ തലയില്‍ അടിക്കുകയായിരുന്നെന്നാണ് സൂചന.

87 വയസ്സുള്ള ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ 92 കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം മുക്കാട്ടുകര സ്വദേശി ചെറിയകുട്ടിയാണ് ഭാര്യ കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയത്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 27 മുതല്‍ വയോധികയെ കാണാനില്ലെന്നായിരുന്നു പരാതി. 28മുതല്‍ തന്നെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. തുടര്‍ന്നു വീട്ടില്‍ നടത്തിയ പരിശോധനയയില്‍ കിടപ്പുമുറി അലങ്കോലമായി കിടക്കുന്നതും മുറിക്കകത്തു രക്തക്കറയും കണ്ടു. അതോടെ കൊലപാതകെമന്ന സംശയം ബലപ്പെടുകയും ചെറിയ കുട്ടിയെ ചോദ്യം ചെയ്യുകയുമായിരിന്നു.  ഇതു പ്രകാരം നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് പുറകയിലായി മൃതദേഹം കത്തിച്ചതിന്റെ  ലക്ഷണങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തലയോട്ടിയും  കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും തെളിവെടുപ്പ് നടത്തി. നാലു ദിവസം മുമ്പുണ്ടായ വഴക്കിനിടെ വടികൊണ്ട് ചെറിയകുട്ടി കൊച്ചു ത്രേസ്യയുടെ തലയില്‍ അടിക്കുകയായിരുന്നെന്നാണ് സൂചന.  ചോദ്യം ചെയ്യലിനിടെ ചെറിയകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

വീടിന്റെ ഒന്നാം നിലയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പുറത്തെത്തിച്ച് കത്തിക്കുകയായിരുന്നു. ഇതിനു മുന്‍പ് ഇവരുടെ ആഭരങ്ങള്‍ അഴിച്ചെടുത്ത് കുഴിച്ചിടുകയും ചെയ്തു. ഏഴു മക്കളുള്ള ഇവര്‍ തനിച്ചാണ് വലിയ വീട്ടില്‍ താമസിച്ചിരുന്നത്. മക്കളെല്ലാം വേറെ വീടുകളിലാണ്. വഴക്കിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്നാണ് നിഗമനം. മുകള്‍ നിലയില്‍ നിന്നും മുണ്ടില്‍ പൊതിഞ്ഞെടുത്ത മൃതദേഹം ഗോവണിയിലൂടെ വലിച്ചിഴച്ചാണ് താഴെ എത്തിച്ചിട്ടുള്ളത്. രക്തക്കറകള്‍ മായ്ചുകളയാനും ശ്രമിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍