UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപഗ്രഹ വേധ മിസൈലിന് അനുമതി നൽകിയത് രണ്ട് വർഷങ്ങൾക്ക് മുൻപ് മാത്രം; അജിത്ത് ഡോവൽ ഇടപെട്ടു: ഡിആര്‍ഡിഓ ചെയര്‍മാന്‍

രണ്ട് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് മിസൈൽ നിർമാണത്തിന് കേന്ദ്രം അനുമതി നൽകിയത്.

പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച എ-സാറ്റ് മിസൈല്‍ മികച്ച കൃത്യതയോടെയാണ് ലക്ഷ്യസ്ഥാനം ഭേദിച്ചതെന്ന് ഡിആര്‍ഡിഓ ചെയര്‍മാന്‍ സതീഷ് റെഡ്ഡി. മറ്റ് ബഹിരാകാശ ഉപഗ്രഹങ്ങളെ ബാധിക്കാതിരിക്കാൻ മുൻ കരുതലെന്നോണമാണ് ഭ്രമണ പഥത്തില്‍ 300 കിലോമീറ്റര്‍ പരിധിയിലുള്ള ഉപഗ്രഹം പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഉത്തരവാദിത്വമുള്ള രാജ്യമാണ് ഇന്ത്യ, അതിനാൽ തന്നെ ബഹിരാകാശത്തുള്ള വിലയേറിയ വസ്തുക്കളെല്ലാം സുരക്ഷിതമാകണമെന്നും എല്ലാ അവശിഷ്ടങ്ങളും വേഗം നശിക്കണമെന്നും കണക്കുകൂട്ടിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്നു മിനിറ്റായിരുന്നു ദൗത്യത്തിന് വേണ്ടിവന്നത്, ബുധനാഴ്ച രാവിലെ ഒറീസയിലെ ബലാസോര്‍ വിക്ഷേപണത്തറയില്‍ നിന്നുമായിരുന്നു 11.16 നാണ് ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത മിസൈല്‍ വിക്ഷേപിച്ചത്. വൻ പ്രഹര ശേഷിയുള്ളതും വിമാനങ്ങളെയും മറ്റും തകർക്കാൻ കെൽപ്പുള്ളതുമായ സാങ്കേതിക വിദ്യകള്‍ എ-സാറ്റ് മിസൈലില്‍ ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ 300 കിലോമീറ്റര്‍ പരിധിയിലാണ് പരീക്ഷണം നടത്തിയത്. എന്നാൽ 1000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യം കൃത്യമായി ഭേദിക്കാന്‍ കെൽപ്പുള്ളതാണ് മീസൈൽ എന്നും അദ്ദേഹം പറയുന്നു.

അതേസമയം, രണ്ട് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് മിസൈൽ നിർമാണത്തിന് കേന്ദ്രം അനുമതി നൽകിയത്. തീർത്തും നയപരമായ കാര്യങ്ങളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാന് അജിത്ത് ഡോവലിനെ സമീപിച്ചു. അദ്ദേഹം വഴി നടത്തിയ നീക്കമാണ് പ്രധാനമന്ത്രി പരീക്ഷണങ്ങളുമായി മുന്നോട്ട് പോവാൻ അനുമതി നൽകിയതെന്നും ഡോ. സതീഷ് റെഡ്ഡി പറയുന്നു.  നിശ്ചയിച്ച തീയ്യതിക്ക് മുമ്പ് എ-സാറ്റ് ഉപഗ്രഹ പദ്ധതി പൂര്‍ത്തിയാക്കാനായി. നൂറോളം ശാസ്ത്രജ്ഞരുടെ ദിവസങ്ങൾ നീണ്ട കഠിനാധ്വാനം മിഷന് പിന്നിലുണ്ട്. ആറ് മാസം മുമ്പാണ് പദ്ധതി ഒരു മിഷന്‍ രൂപത്തിലേക്ക് എത്തുന്നത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിറകെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിജയം പ്രഖ്യാപനം നടത്തിയതെന്നും ആര്‍ഡിഓ ചെയര്‍മാന്‍ സതീഷ് റെഡ്ഡി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍