UPDATES

സിനിമാ വാര്‍ത്തകള്‍

തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും അല്ലേ? അമ്മക്കെതിരേ ആഷിഖ് അബു

അഭിപ്രായം തുറന്ന് പറയുകയാണ് തിലകന്‍ ചെയ്തത്, അദ്ദേഹം ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും ആഷിഖ് അബുവിന്റെ പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സിനിമ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. മരണം വരെ സിനിമാ സംഘടന വിലക്കിയ നടന്‍ തിലകനെ അനുസ്മരിച്ചായിച്ചാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്.

സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞെന്ന കുറ്റത്തിന് മരണം വരെ സിനിമ തമ്പുരാക്കന്‍മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന്‍ ചേട്ടനോട് സംഘന ഇനിയെങ്കിലും മാപ്പു പറയുമായിരിക്കുമെന്നും പോസ്റ്റ് പറയുന്നു. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും ആഷിഖ് അബുവിന്റെ പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. തിലകന്റെ ചിത്രം സഹിതമാണ് യുവസംവിധായകന്റെ പ്രതികരണം.

അമ്മ എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയത്? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ?

പെട്ടേനെ…! അമ്മയും ഗണേഷും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍