UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് അഭിലാഷ് ടോമി; ചിത്രങ്ങള്‍ പുറത്തുവിട്ട് നാവിക സേന

രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാവികസേനയക്കും മറ്റ് രക്ഷാ പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും അഭിലാഷ് പ്രതികരിച്ചു.

‘ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ്’ പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തിലായ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാവിക സേന. അപകടസമയത്ത് കടല്‍ വലിയ തോതില്‍ പ്രക്ഷുബ്ദമായിരുന്നെന്നും കമാന്‍ഡര്‍ അഭിലാഷ് ടോമി ട്വീറ്റില്‍ പറയുന്നു. അഭിലാഷ് ചികില്‍സയില്‍ കഴിയുന്ന ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നാവിക സേന വക്താവ് പുറത്തുവിട്ട ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കടല്‍ വളരെയധികം കലുഷമായിരുന്നു. തന്റെ നാവിക സേനാ വൈദഗ്ദധ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തന്നെ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാവികസേനയക്കും മറ്റ് രക്ഷാ പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും അഭിലാഷ് പ്രതികരിച്ചു. ആംസ്റ്റര്‍ ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കഴിയവെയാണ് ട്വീറ്റ്.

എന്നാല്‍ അഭിലാഷ് ടോമിയെ വിദഗ്ധ ചികില്‍സയ്ക്കായി ഉടന്‍ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് നേരത്തെ തന്നെ നാവിക സേന അറിയിച്ചിരുന്നു. നിലവില്‍ ആംസ്റ്റര്‍ഡാം എന്ന ചെറു ദ്വീപിലുള്ള അഭിലാഷിനെ അടിയന്തര വൈദ്യ സഹായം ആവിശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര എത്താന്‍ കാത്തുനില്‍ക്കാതെ ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകുമെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഭിലാഷിനെ ഓസ്ട്രേലിയയിലേക്കോ മൗറീഷ്യസിലേക്കോ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

28-ാം തീയതി വെള്ളിയാഴ്ചയായിരിക്കും സത്പുര എത്തുക. വ്യാഴാഴ്ച ഓസ്ട്രേലിയന്‍ നാവികസേനയുടെ എച്ച്.എം.എ.എസ്. ബലാററ്റ് കപ്പലും എത്തും. മൗറീഷ്യസിലേക്കാണോ ഓസ്ട്രേലിയയിലേക്കാണോ സത്പുര എത്തേണ്ടത് എന്നത് തീരുമാനിക്കേണ്ടതുണ്ട്. അഭിലാഷിന് മൗറീഷ്യസിലേക്ക് മാറ്റുമെന്നും അവിട് നിന്ന് ഇന്ത്യയിലെത്തിക്കുമെന്നുമായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. ആംസ്റ്റര്‍ഡാമില്‍ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഇന്ത്യന്‍ നേവിയുടെ അടുത്ത തീരുമാനങ്ങള്‍.

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍