UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യുവിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തിയത് ഒന്നാം പ്രതി മുഹമ്മദെന്ന് റിപോര്‍ട്ട്

കൊലയാളി സംഘത്തിന് അഭിമന്യുവിലെ ചൂണ്ടിക്കാണിച്ചു കൊടുത്തത് മഹാരാജാസിലെ വിദ്യാര്‍ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യുവിനെ വീട്ടില്‍ നിന്നും വിളിച്ച് വരുത്തിയത് കേസിലെ പ്രധാന പ്രതി മുഹമ്മദെന്ന് റിപോര്‍ട്ട്. നിലവില്‍ അറസ്റ്റിലുള്ള പ്രതികള്‍ ഇതു സംബന്ധിച്ച് മൊഴി നല്‍കിയതായാണ് പോലിസ് നല്‍കുന്നവിവരം. കേസിലെ ഒന്നാം പ്രതിയാണ് മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ്. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് വീ്ട്ടിലെത്തിയ അഭിമന്യുവിനെ  കോളജിലേക്ക് വിളിച്ചുവരുത്തുകയാണെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തിരുന്നു. ഇതോടെയാണ് ഈ വിഷയം അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടത്. കൊലയാളി സംഘത്തിന് അഭിമന്യുവിലെ ചൂണ്ടിക്കാണിച്ചു കൊടുത്തത് മഹാരാജാസിലെ വിദ്യാര്‍ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അഭിമന്യുവിലെ കോളജിലേക്ക് വിളിച്ച് വരുത്തിയവരെ കുറിച്ച് അന്വേഷിക്കണമെന്നും, അഭിമന്യുവിന് കുത്തേറ്റ പ്രദേശത്തെ സിസിടിവി പരിശോധിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി സാമൂഹികമാധ്യമങ്ങളില്‍ പ്രതിരോധ കാംപയിനുമായി എസ്ഡിപിഐ അനുകുലികള്‍ പ്രചാരണം  ശക്തമാക്കിയതിന് പിറകെയാണ് പുതിയ റിപോര്‍ട്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍