കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലും പിന്നീട് ഗോവയിലേക്കും പോയിരുന്നു.
മഹാരാജാസ് കോളിലെ മുന്നിലെ ചുമരില്‍ നിന്നും കാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് മായ്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് അഭിമന്യം വധക്കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി മുഹമ്മദലിയുടെ മൊഴി. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു, മതിലില്‍ ക്യാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് തന്നെ വേണമെന്നായിരുന്നു നിര്‍ദേശം. എസ്എഫ് ഐയുടെ സമ്മര്‍ദത്തിന് വഴങ്ങരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം നടന്ന രാത്രി കാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മായ്ച്ചു. ഇതോടെയാണ് പുറത്തുനിന്നുള്ള വരെ വിളിച്ചു വരുത്തിയതെന്നും മൂഹമ്മദ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. സംഘര്‍ഷം പ്രതീക്ഷിച്ച് കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ടവര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.
അതേസമയം, കൊല നടന്ന് ഇത്രയും ദിവസം ഒളിവില്‍ കഴിയാന്‍ മുഹമ്മദിന് എസ് ഡിപി ഐ നേതൃത്വത്തിന്റെ സഹായം ലഭിച്ചിരുന്നെന്ന വിലയിരുത്തലിലാണ് പോലീസ്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദലിയെ പിടികൂടിയത്. കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലും പിന്നീട് ഗോവയിലേക്കും പോയിരുന്നു. ഇവിടെ നിന്ന് തിരികെ കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ ഒളിതാവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ് എന്നാണ് വിവരം.
അഭിമന്യുവിനെ കുത്തിയതടക്കമുള്ള പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ മുഹമ്മദ് പോലീസിന് നല്‍കിയിട്ടുണ്ടെന്നും, കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൊലപാതകത്തില്‍ 15 പ്രതികളുണ്ടെങ്കിലും അഞ്ച് പേര്‍ മാത്രമാണ് അറസ്റ്റിലായത്.