UPDATES

ട്രെന്‍ഡിങ്ങ്

അഭിമന്യു കൊലക്കേസ്; അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്ക്

മഞ്ചേരിയിലെ മതപഠന സ്ഥാപനമായ സത്യസരണി, ഗ്രീന്‍ വാലി എന്നിവയില്‍ നടത്തിയ പരിശോധനകള്‍ക്ക് പിറകെയാണ് സംഘടനാ നേതൃത്വത്തിന് എതിരേ പോലീസ് നീങ്ങുന്നത്

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ അന്വേഷണം പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്ക്. കേസിലെ പ്രധാന പ്രതികളെ  പിടികൂടാന്‍ പോലീസിനായിട്ടില്ലെന്ന  ആരോപണം ശക്തമായിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ വീടുകള്‍ ഉള്‍പ്പെടെ പരിശോധന നടത്തിയും, നേതാക്കളെ കസ്റ്റഡില്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുന്നത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ധീന്‍ എളമരത്തിന്റെ മലപ്പുറത്തെ വീട്ടില്‍ പോലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയതിന് പിറകെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ എറണാകുളത്ത് വച്ച് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതോടെ അന്വേഷണം സംസ്ഥാന നേതൃത്വത്തെ ലക്ഷ്യം വച്ചുനീങ്ങുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരിയിലെ മതപഠന  സ്ഥാപനമായ സത്യസരണി, ഗ്രീന്‍ വാലി എന്നിവയില്‍ നടത്തിയ പരിശോധനകള്‍ക്ക് പിറകെയാണ് സംഘടനാ നേതൃത്വത്തിന് എതിരേ പോലീസ് നടപടി.

സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവക്കെതിരേ നടപടിയെടുക്കുമ്പോള്‍ പ്രതിഷേധം ഉള്‍പ്പെടെ ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ അതീവ രഹസ്യമായാണ് പോലീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യാഗസ്ഥര്‍ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടും മാധ്യമങ്ങള്‍ക്കടക്കം യാതൊരു വിവരവും ലഭിച്ചില്ലെന്നതും ഇതിന്റെ ഉദാഹരണമാണ്. വെള്ളിയാഴ്ച രാത്രി വൈകിയാണ് കെ എച്ച് നാസറിന്റെ കസ്റ്റഡി വിവരം പുറത്തറിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള കെ എച്ച് നാസറിനെ ഇന്നലെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു സമാനമായ നടപടിയായിരുന്നു മലപ്പുറത്തെ നസറുദ്ധീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലും പോലീസ് സ്വീകരിച്ചത്. പല തവണയെത്തി വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങിയ സംഘം കഴിഞ്ഞ ദിവസം വീണ്ടും പരിശോധനയ്ക്ക് മുതിരുകയായിരുന്നു. അദ്ദേഹത്തിന്റെ വീടിന് സമീപത്തുള്ള ക്വാട്ടേഴ്‌സുകളുലും സംഘം പരിശോധന നടത്തിയിരുന്നു. അഭിമന്യു കേസിലെ പ്രതികള്‍ക്ക് പ്രതികള്‍ക്ക് ഒളിവില്‍ പോവുന്നിതിനടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുടെ സഹായം ലഭ്യമായിട്ടുണ്ടെന്ന സംശയമാണ് ഇത്തരത്തിലുള്ള പരിശോധകള്‍ക്ക് പിന്നിലെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും കസ്റ്റഡിയിലുള്ളതുമായ എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങളിലും സംഘടനയുടെ സംസ്ഥാന നേതാക്കളുടെ പങ്കിനെ കുറിച്ച് സൂചന ഉണ്ടായിരുന്നെന്ന് നേരത്തെ തന്നെ മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചുള്ള അന്വേഷണവും നടപടികള്‍ പ്രമുഖ നേതാക്കള്‍ക്കിടയിലേക്ക് നീങ്ങാന്‍ കാരണമായതാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍