UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധം; പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കസ്റ്റഡിയില്‍

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികള്‍ വഹിച്ചിട്ടുള്ള കെഎച്ച് നാസര്‍ തേജസ് ദിനപത്രത്തിന്റെ സുപ്രധാന ചുമതലകള്‍ കൂടി വഹിക്കുന്ന വ്യക്തിയാണ്.

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട്  പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ കസ്റ്റഡിയില്‍. എറണാകുളം മുളന്തുരുത്തിയിലെ  വസതിയില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ച വരെ ചോദ്യം ചെയ്ത ഇദ്ദേഹത്തെ പിന്നീട് രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എച്ച് നാസറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ആലുവ പോലീസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ എച്ച് നാസറിന്റെ അറസ്റ്റ് എന്നാണ് വിവരം. ഇദ്ദേഹം കസ്റ്റഡില്‍ തുടരുകയാണെന്നാണ് വിവരം.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികള്‍ വഹിച്ചിട്ടുള്ള കെഎച്ച് നാസര്‍ തേജസ് ദിനപത്രത്തിന്റെ സുപ്രധാന ചുമതലകള്‍ കൂടി വഹിക്കുന്ന വ്യക്തിയാണ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് തിരച്ചില്‍ നടത്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

 

പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന്റെ അക്കൗണ്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍