UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധം: രണ്ട് പേര്‍കൂടി അറസ്റ്റില്‍, കൊന്നയാളെ തിരിച്ചറിഞ്ഞു

അഭിമന്യുവിനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായും പോലിസ് പ്രതികരിച്ചു. പ്രതികളില്‍ മുഹമ്മദ് എന്ന പേരുള്ള രണ്ട് പേര്‍ ഉണ്ടായിരുന്നതായും പോലിസ് പറയുന്നു.

മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. നവാസ്, ജെഫ്രി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സൈഫുദ്ദീന്‍ എന്നയാള്‍ക്ക് പുറമേയാണ് ഇന്ന് രണ്ടുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ആവശ്യമായ സഹായം നല്‍കിയവരാണ് ഇവരെന്നും പൊലീസ് പറയുന്നു.

മൂന്ന് പേര്‍കൂടി അറസ്റ്റിലായതാടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. ഇന്നലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാപക പരിശോധനകള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സ്വാധീന മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

അതേസമയം, അഭിമന്യുവിനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായും പോലിസ് പ്രതികരിച്ചു. പ്രതികളില്‍ മുഹമ്മദ് എന്ന പേരുള്ള രണ്ട് പേര്‍ ഉണ്ടായിരുന്നതായും പോലിസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു. കേസിലെ മുഖ്യ പ്രതിയും മഹാരാജാസ് കോളേജിലെ കാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദ് അടക്കമുള്ളവര്‍ രാജ്യം വിടാതിരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ 138 പേര്‍ കരുതല്‍ തടങ്കലിലുണ്ടെന്നും വിവരമുണ്ട്. കൊലപാതകത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍