16 പേര്‍ക്കെതിരാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയത് പ്രതികളിലൊരാളായ മുഹമ്മദ് ഷഹീം. ഷഹീമിനു പുറമേ സനീഷ് എന്നയാളും അഭിമന്യുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും കേസില്‍ തയ്യാറാക്കിയ കുറ്റപത്രം പറയുന്നു. പള്ളുരുത്തി സ്വദേശിയാമ് ഷഹീം. കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും.
പോപുലര്‍ ഫ്രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളജ് ക്യാംപസില്‍ വച്ച് അഭിമന്യുവിനെ കൊലപ്പെടുത്തി 84 ദിവസം പിന്നിടുമ്പോഴാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. 16 പേര്‍ക്കെതിരാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.