UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്‍കി അഭിമന്യുവിന്റെ കുടുംബം

അഭിമന്യുവിന് പാര്‍ട്ടി വാഗാദാനം ചെയ്ത വീട് നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് കുടുംബം തുക കൈമാറിയത്.

പ്രളയ ദുരിതത്തെ അതിജീവിക്കാന്‍ കേരളത്തിന് കൈത്താങ്ങായി എറണാകുളം മഹാരാജാസ് കോളജിന്റെ കാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യൂവിന്റെ കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് അഭിമന്യുവിന്റെ കുടുംബം സംഭാവന ചെയ്യ്തത്. അഭിമന്യുവിന് പാര്‍ട്ടി വാഗ്ദാനം ചെയ്ത വീട് നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് കുടുംബം തുക കൈമാറിയത്. വീടിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനാണ് കുടുംബം പണം കൈമാറിയത്. വീടിന്റെ കട്ടിള വയ്പ്പ് ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറിക്ക് പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പഞ്ചായത്ത് പ്രഡിഡന്റ് എന്നിവര്‍ പങ്കെടുത്തു.

സി പി എം നേതാവും മുന്‍ എം എല്‍ എ യുമായ സൈമണ്‍ ബ്രിട്ടോയും ഇന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പെന്‍ഷന്‍ തുകയായ 10000 രൂപയാണ് സൈമണ്‍ ബ്രിട്ടോ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകള്‍ 1000 കോടി രൂപ കടന്നു. വ്യാഴാഴ്ച രാത്രിയിലെ കണക്ക് പ്രകാരം മൊത്തത്തില്‍ പ്രളയ ദുരിതാശ്വാസ സഹായമായി ലഭിച്ചിരിക്കുന്നത് 1027.07 കോടി രൂപ. ഇലക്ട്രോണിക്സ് പേയ്മെന്റിലൂടെ 145.17 കോടി രൂപ, യുപിഐ, ക്യുആര്‍, വിപിഎ വഴി 46.04 കോടി, പണമായോ ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് വഴിയോ 835.86 കോടി എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ചിരിക്കുന്ന സംഭാവന.

ഇന്നലെ ഇന്ത്യന്‍ നേവി 8.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയിരുന്നു. നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലംബയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. റിലൈന്‍സ് ഫൌണ്ടേഷന് വേണ്ടി ചെയര്‍പേഴ്‌സന്‍ നിത അംബാനി 21 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍