UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളിൽ സിപിഎമ്മിന്റെ ‌അക്കൗണ്ട് പൂട്ടും; ദേശീയ തലത്തിൽ ബിജെപിക്ക് വൻ‌ തിരിച്ചടി: എബിപി- സീ വോട്ടര്‍ സര്‍വ്വേ

പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ട്രെന്റാണ് സർവേ ചൂണ്ടിക്കാട്ടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ സിപിഎം വൻ പരാജയം നേരിടുമെന്ന് എബിപി- സീ വോട്ടര്‍ സര്‍വ്വേ. സംസ്ഥാനത്ത് ഒരു സീറ്റുപോലും സിപിഎമ്മിന് നേടാനാവില്ലെന്നാണ് സർവേ ചൂണ്ടിക്കട്ടുന്നത്. 42 ൽ 34ഉം തൃണമൂൽ കോൺഗ്രസ് നേടുമ്പോൾ ബിജെപി 7 സീറ്റ് കോൺഗ്രസ് ഒരു സീറ്റിലും വിജയിക്കുമെന്നും സർവേ പറയുന്നു. എന്നാൽ‌ ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ തിരിച്ചടി നേരിടുമെന്ന് എബിപി- സീ വോട്ടര്‍ സര്‍വ്വേ പറയുന്നു. 2014ൽ 80 ൽ 73 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെ മുന്നേറിയ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 25 സീറ്റിൽ ഒതുങ്ങുമെന്നാന്നും സര്‍വ്വേ വിശദമാക്കുന്നു. സംഖ്യം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റു നേടുമെന്നും സർവേ പറയുന്നു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ നാല് സീറ്റിൽ ഒതുങ്ങുമെന്നും എബിപി- സീ വോട്ടര്‍ കണക്കുകൾ പറയുന്നു. പ്രിയങ്കാ ഗാന്ധിക്ക് ചുമതല നല്‍കിയിട്ടുള്ള കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനാവില്ലെന്നും സര്‍വെഫലം പറയുന്നു. എന്നാൽ പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ട്രെന്റാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിലവിൽ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ടാവുമെന്നും റിപ്പോർട്ട് പറയുന്നു. യുപിയിലെ ബുന്ദല്‍ഖണ്ഡ് മേഖലയില്‍ മഹാസഖ്യം പതിനഞ്ചില്‍ എട്ട് സീറ്റും എന്‍ഡിഎ ആറ് സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയനേടുമെന്നും കണക്കുകൾ പറയുന്നു. ‍

യുപിയിലെ ഫലം ബിജെപി തിരിച്ചടി പ്രവചിക്കുമ്പോൾ ബീഹാറില്‍ എന്‍ഡിഎ തരംഗം ഉണ്ടാവുമെന്നാണ് സര്‍വേ പറയുന്നത്. മോദി- നീതീഷ് സഖ്യം 35 സീറ്റുകള്‍ സ്വന്തമാക്കുമ്പോൾ യുപിഎ അഞ്ച് സീറ്റുകളിൽ ഒതുങ്ങും. ലാലു പ്രസാദിന്റെ ആര്‍ജെഡി 4 സീറ്റുകൾ സ്വന്തമാക്കുമ്പോൾ കോൺഗ്രസ് 1 സീറ്റില്‍ മാത്രമായിരിക്കും വിജയിക്കുക.

ബിഎസ്.പി, എസ്.പി സഖ്യവുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയാൽ ഉത്തര്‍ പ്രദേശില്‍ ബി ജെ പി അഞ്ച് സീറ്റിലേക്ക് ചുരുങ്ങുമെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ ഫലം പുറത്തുവന്നതിന് പിറകെയാണ് പുതിയ കണക്കുൾ ബിജെപിക്ക് തിരിച്ചടി പ്രവചിക്കുന്നത്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്നുള്ള സംഖ്യം 43.3 ശതമാനം വോട്ട് ഷെയര്‍ നേടിയായിരുന്നു 73 സീറ്റുകൾ സ്വന്തമാക്കിയത്.

എന്നാല്‍, പഞ്ചാബിൽ കോൺഗ്രസ് 12 സീറ്റുകൾ നേടുമ്പോൾ 1 സീറ്റ് മാത്രമായിരിക്കും ബിജെപി അക്കൗണ്ടിൽ ഉണ്ടാവുക.

1975ല്‍ ഇന്ദിര ഗാന്ധിയുടെ മുഖത്ത് കണ്ട അതേ ഭയം മോദിയുടെ കണ്ണിലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍