UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കെ ആർ മീരയ്ക്കെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്തു’; വി ടി ബൽറാമിനെതിരെ പരാതി

കമന്റിലൂടെ സൈബർ ആൾക്കൂട്ട ആക്രമണത്തിനാണ് നിയമസഭാ സാമാജികൻ കൂടിയായ വിടി ബൽറാം മുതിര്‍ന്നതെന്നും കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.

സാഹിത്യകാരി കെ ആർ മീരയെ ആക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കമന്റിട്ട വി.ടി. ബല്‍റാം എം.എല്‍.എക്കെതിരേ പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് ബൽറാമിനെതിരെ രംഗത്തെത്തിയത്.

കെ.ആര്‍. മീരയെ ഫെയ്‌സ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാനാണ് വിടി ബൽറാം ശ്രമം നടത്തിയത്. ഇതിന് പുറമെ ആക്ഷേപിക്കുന്നതിന് പരസ്യ ആഹ്വാനം നൽകാനും എംഎൽഎ മുതിർന്നു. കമന്റിലൂടെ സൈബർ ആൾക്കൂട്ട ആക്രമണത്തിനാണ് നിയമസഭാ സാമാജികൻ കൂടിയായ വിടി ബൽറാം മുതിര്‍ന്നതെന്നും കൂട്ടായ്മ കുറ്റപ്പെടുത്തുന്നു. ഇതിന്റെ പേരിൽ ബല്‍റാമിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കൂട്ടായ്മയുടെ ആവശ്യപ്പെടന്നു. നടപടി ആവശ്യപ്പെട്ട സംഘടന ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ ടാഗ് ചെയ്തുിട്ടുമുണ്ട്.

Also Read-കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകൻമാർ പ്രതികരിക്കാത്തതിനെ വിമർശിച്ച വിടി ബൽറാമിനെതിരെ കെ.ആര്‍. മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്ന. പോസ്റ്റിന് മറുപടിയായി വി.ടി. ബല്‍റാം എം.എല്‍.എ അശ്ലീല ചുവയോടെ കമന്റിടുകയും ചെയ്തതോടെയാണ് ചർച്ചകൾ വിവാദങ്ങൾക്ക് വഴിമാറിയത്.

read more: കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍