UPDATES

ട്രെന്‍ഡിങ്ങ്

‘SFI ചേച്ചിമാരുടെ വത്തക്ക പ്രദര്‍ശനം വെറുതെയായി’ ഫറൂക്ക് കോളജിലെ എംഎസ്എഫ് വിജയാഹ്‌ളാദത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം

‘SFi ചേച്ചിമാരുടെ വത്തക്ക പ്രദര്‍ശനം വെറുതെയായി.. ഫറൂഖ് കോളേജില്‍ വന്‍ ഭൂരിപക്ഷത്തോടെ MSF’ എന്നാണ് സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കോഴിക്കോട് ഫറൂക്ക് കോളജിലെ യുനിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്ഫ് വിജയം നേടിയതിന് പിറകെ എസ്എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ അപമാനിച്ച് ഫേസ്ബുക്ക് പ്രചാരണം. എംഎസ്എഫിന്റെ വിജയാഹ്ളാദ ചിത്രങ്ങള്‍ക്കൊപ്പമാണ് എതിര്‍ ചേരിയില്‍പെട്ട വനിത പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ വിവാദ വത്തക്ക പരാമര്‍ശം വീണ്ടും ഉയര്‍ത്തിയാണ് എസ്എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരേ എംഎസ്എഫ് അനുഭാവികളില്‍ നിന്നും അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. വിദ്യാര്‍ഥിനികളുടെ വസ്ത്ര ധാരണത്തെ അപമാനിച്ചായിരുന്നു അന്ന് അധ്യാപകന്റെ പരാമര്‍ശം.

‘SFI ചേച്ചിമാരുടെ വത്തക്ക പ്രദര്‍ശനം വെറുതെയായി.. ഫറൂഖ് കോളേജില്‍ വന്‍ ഭൂരിപക്ഷത്തോടെ MSF’ എന്നാണ് സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹമീദ് വിളയിന്‍ഞ്ചോട്ടില്‍ എന്ന അക്കൗണ്ടിലാണ് അപകീര്‍ത്തികരമായ പരാമര്‍ശമുള്ളത്. എംഎസ്എഫ് പതാകയേന്തിയ വിദ്യാര്‍ഥിനികളുടെ ഫോട്ടോയടക്കമാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്.

105 ഓളം സീറ്റുകള്‍ നേടിയാണ് കോളജില്‍ എംഎസ് എഫ് യൂനിയന്‍ ഭരണം പിടിച്ചിട്ടുള്ളത്.

അധ്യാപകന്റെ ബത്തക്ക പരാമര്‍ശം: സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരവുമായി പെണ്‍കുട്ടികള്‍

വത്തക്ക – മുല സമരം ബിബിസിയിലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍