UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീത്വത്തെ അപമാനിച്ചു: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതിയിൽ ആറുപേര്‍ക്കെതിരെ കേസ്

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിക്കു പിന്നാലെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.

മാനന്തവാടി രൂപതാ പി ആര്‍ ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍, മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. സിസി ടിവി ദൃശ്യങ്ങള്‍ കൈമാറിയതിനാണ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരായ നടപടി. ഫാദര്‍ നോബിള്‍ പാറയ്ക്കലാണ് വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്ററെ കാണാന്‍ മഠത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചരണം നടന്നത്.

Also Read- “ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”; സോഷ്യല്‍ മീഡിയയിലൂടെ ‘അനാശാസ്യ’ പ്രചാരണം നടത്തിയ ഫാ. നോബിളിനെതിരെ സി. ലൂസി കളപ്പുരയ്ക്കല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍