UPDATES

ന്യൂസ് അപ്ഡേറ്റ്സ്

203 അധ്യയന ദിനങ്ങൾ, ജൂൺ 1ന‌് സ‌്കൂൾ തുറക്കും; അക്കാദമിക് കലണ്ടർ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാലയങ്ങളിലേക്ക‌് ആകർഷിക്കാൻ അധ്യാപകർ അതത‌് സ‌്കൂൾ പരിധികളിൽ ഗൃഹസന്ദർശനം നടത്തും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടുത്തു അധ്യയന വർഷത്തിലേക്കുള്ള വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു. അക്കാദമിക‌് ദിനങ്ങള്‍, അവധി ദിനങ്ങൾ, കലോൽസവം, പരീക്ഷ ദിനങ്ങൾ എന്നിവ അടങ്ങുന്നതാണ് കലണ്ടർ. ഇതുപ്രകാരം ആറ‌് ശനിയാഴ‌്ച ഉൾപ്പെടെ അടുത്ത വർഷം ആകെ 203 അധ്യയന ദിനങ്ങൾ ഉണ്ടാകും. ജൂണ്‍ ഒന്നിന് തന്നെ ഇത്തവണ സ്കൂളുകൾ തുറക്കും. പത്തിനകം കുട്ടികളുടെ കണക്കെടുപ്പും പൂർത്തിയാക്കും. സെപ‌്തംബർ ആറിന‌് ഓണാവധിക്ക‌് അടയ്ക്കുന്ന സ്കൂൾ 16ന‌് തുറക്കുും. അതിനിടെ പൊതുവിദ്യാലയങ്ങളിലേക്ക‌് ആകർഷിക്കാൻ അധ്യാപകർ അതത‌് സ‌്കൂൾ പരിധികളിൽ ഗൃഹസന്ദർശനം നടത്തുന്നതിനും ഗുണനിലവാര മെച്ചപ്പെടുത്തൽ സമിതി (ക്യുഐപി) യോഗം സർക്കാരിന‌് ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

ആഗസ‌്ത‌് 27 മുതൽ സെപ‌്തംബർ അഞ്ച‌ുവരെ ആയിരിക്കും  അടുത്ത വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ ( ഓണപ്പരീക്ഷ). ക്രിസ‌്മസ‌് പരീക്ഷ ഡിസംബർ 11 മുതൽ 20 വരെയും നടക്കും. എസ‌്എസ‌്എൽസി മോഡൽ പരീക്ഷ 2020 ഫെബ്രുവരി 20 മുതൽ 28 വരെയായിരിക്കും. എസ‌്എസ‌്എൽസി പരീക്ഷ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 11 പ്രവൃത്തി ദിനങ്ങളിലായി മാർച്ച‌് 16 മുതൽ 30 വരെയും ക്രമീകരിച്ചിട്ടുണ്ട്. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക പരീക്ഷ 2020 മാർച്ച‌് നാല‌ുമുതൽ 13 വരെ നടക്കും.

സ‌്കൂൾ ശാസ‌്ത്രോത്സവം ഡിസംബർ ഒന്നുമുതൽ മൂന്നുവരെയും കായികോത്സവം ഒക്ടോബർ 22 മുതൽ -25 വരെയുമാമ് ക്രമീകരിച്ചിട്ടുള്ളത്. ഉപജില്ലാ കലോത്സവങ്ങൾ ഒക്ടോബർ 18 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിലുമായിരിക്കും. ഒരാഴ‌്ച മുമ്പ‌് സ‌്കൂൾ കലോത്സവങ്ങൾ പൂർത്തീകരിക്കണം. ജില്ലാ കലോത്സവങ്ങൾ നവംബർ ഒമ്പതുമുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിലും നടക്കും. കായികോത്സവം ഒക്ടോബർ 22 മുതൽ -25 വരെയായിരിക്കും സംഘടിപ്പിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍