UPDATES

പോലീസ് വാദം തെറ്റ്, ശ്രീറാമിന്റെ രക്തപരിശോധന വിവാദത്തിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡോക്ടർമാരുടെ സംഘടന

ശ്രീറാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ലൈസന്‍സ് ഇതുവരെ സസ്പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പിന്റെും ഒളിച്ചുകളി

വാഹനാപകടക്കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ രക്തം പരിശോധിക്കുന്നതില്‍ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന പോലീസ് നിലപാട് തള്ളി ഡോക്ടർമാരുടെ സംഘടനായായ കെജിഎംഒഎ. രക്തം പരിശോധിക്കാൻ ഡോക്ടർമാര്‍ തയ്യാറായില്ലെന്ന വാദം തെറ്റാണെന്ന് സംഘടന ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും സംഘടന പരാതി നൽകുമെന്നും എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനാപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായെന്ന ആരോപണത്തെ പ്രതിരോധിച്ച് ഡോക്ടർമാരെയും പരാതിക്കാരനെയും കുറ്റപ്പെടുത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ കെജിഎംഒഎ ഇടപെടുന്നത്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരനായ സിറാജ് പത്രത്തിന്റെ മാനേജർ മൊഴി നൽകാൻ വൈകിയെന്നും രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ജനറൽ ആശുപത്രിയിലെ ഡോക്ടർ തയ്യാറായില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ.

അതിനിടെ, കേസില്‍ ശ്രീറാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ലൈസന്‍സ് ഇതുവരെ സസ്പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ്. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റ വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

എന്നാൽ, നടപടി വൈകുന്ന വാർത്ത വിവാദമായതോടെ അടിയന്തിര നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ശ്രീറാം വെങ്കിട്ട രാമന്റെ ലൈസൻസ് ഇന്ന് തന്നെ സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറയിച്ചു. എന്നാൽ വഫ ഫിറോസിന് ഒരു നോട്ടീസ് കൂടി നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നോട്ടീസ് ഇതുവരെ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് നടപടി.

 

Read More- ചീഫ് ജസ്റ്റിസില്‍ നിന്നും അവാര്‍ഡ് വേണ്ട; ലൈംഗികാരോപണ പരാതി പരിഗണിച്ച രീതിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍