UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകടത്തിൽപ്പെട്ട മദ്യലോറിക്ക് പോലീസ് കാവൽ നിന്നു, ഡ്രൈവര്‍ മരിച്ചത് രക്ഷാപ്രവർത്തനം വൈകിയതിനാലെന്ന് ആരോപണം

മദ്യ കെയ്സുകൾക്കിടയിൽ ഡ്രൈവർ ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും ഇയാള്‍‌ സുരക്ഷിതസ്ഥാനത്തേക്ക് മാറിയെന്നാണ് പോലീസ് പറഞ്ഞതെന്ന് നാട്ടുകാർ അറിയിച്ചു.

മദ്യവുമായി പൊവുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ കുളമാവ് നാടുകാണിയിൽ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടുക്കി വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയില്‍ ഹുസൈനാണ് (47) മരിച്ചത്.

തൊടുപുഴ-ഒളമറ്റത്തെ ഗോഡൗണിൽനിന്നു കുളമാവിന് സമീപം ഇയ്യനാട് ബിവറേജസിലേക്ക് മദ്യലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബിയർ, വൈൻ എന്നിവയായിരുന്നു ലോഡ്. നാടുകാണിയിലെ കൊടുംവളവിൽ നിയന്ത്രണംവിട്ട ലോറി എതിർദിശയിലെ തിട്ടയിൽ ഇടിച്ചശേഷം 150 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാൽ അപകടമറിഞ്ഞെത്തിയ നാട്ടുകാരെ രക്ഷാപ്രവർത്തനത്തിന് പോലീസ് സമ്മതിച്ചില്ലെന്ന് ആരോപണം ഉയർന്നു.

മദ്യ കെയ്സുകൾക്കിടയിൽ ഡ്രൈവർ ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും ഇയാള്‍‌ സുരക്ഷിതസ്ഥാനത്തേക്ക് മാറിയെന്നാണ് പോലീസ് പറഞ്ഞതെന്ന് നാട്ടുകാർ അറിയിച്ചു. തുടർന്ന് അഞ്ചരയോടെ ഇസ്മയിലിന്റെ നാട്ടുകാർ എത്തി ഇസ്മയിലിനെ കുറിച്ച് വിവരമില്ലെന്ന് അറിയിച്ചതോടെയാണ് വിശദമായ തിരച്ചിൽ നടത്തിയത്. ഈ സമയം മദ്യക്കുപ്പികൾക്കിടയിൽ ഇസ്മയിൽ അബോധാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉടൻതന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരെ തിരച്ചിലിന് അനുവദിക്കാതിരുന്നതാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ ഇസ്മയിൽ രക്ഷപ്പെട്ടുവെന്ന് ബന്ധു അറിയിച്ചതിനാലാണ് നാട്ടുകാരെ ലോറിയുടെ അടുത്തേക്ക് വിടാതിരുന്നതെന്നാണ് കുളമാവ് പോലീസിന്റെ നിലപാട്. ഇസ്മായിലിന്റെ മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. നബീസയാണ് ഭാര്യ, മക്കൾ: ഐഷ, ഹുസൈൻ (ഷിയാസ്).

 

‘മുസ്ലീങ്ങള്‍ ഗട്ടറുകളില്‍ കഴിഞ്ഞോട്ടെ’യെന്ന് പറഞ്ഞത് രാജീവ് ഗാന്ധിയല്ല, അത് നരസിംഹ റാവു: വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍