UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഹനാപകടം: ബാലഭാസ്കറുടെ നില ഗുരുതരം; അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല(2) മരിച്ചിരുന്നു.

തിരുവനന്തപുരത്തെ പള്ളിപ്പുറത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്ട്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിക്ക് വിധേയനാക്കി. തുടയെല്ലുകള്‍ക്ക് ഉള്‍പ്പെടെയുള്ള പരിക്കുകള്‍ ഗുരുതരമാണ്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷവും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ആരോഗ്യ നിലയെ പറ്റി കൃത്യമായി സൂചനകള്‍ ലഭിക്കുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല(2) മരിച്ചിരുന്നു. കാറില്‍നിന്നു പുറത്തെടുക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിലെത്തും മുന്‍പുതന്നെ മരിച്ചതായാണു വിവരം. കാറിലുണ്ടായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, കാര്‍ ഡ്രൈവര്‍ എന്നിവര്‍ പരിക്കുകളോടെ ചികില്‍സയിലാണ്.  ലക്ഷമിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നാണ്  പോലീസ് നിഗമനം.

 

വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; മകള്‍ മരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍