UPDATES

സിനിമാ വാര്‍ത്തകള്‍

രാജിവെച്ച നടിമാർക്ക് ഫീസില്ലാതെ തിരികെ വരാൻ സാധിക്കണം: മമ്മൂട്ടി

വനിതാ താരങ്ങൾ ഉയർത്തിയ കാര്യങ്ങളിൽ ചർച്ച ഉണ്ടാവണമെന്നും പ്രശ്നപരിഹാരം ആയിരിക്കണം അന്തിമലക്ഷ്യം എന്നും മമ്മൂട്ടി

താരസംഘടനയായ അമ്മയിൽ നിന്നും രാജി വെച്ച നടിമാർക്ക് ഫീസില്ലാതെ തിരികെ വരാൻ സാധിക്കണമെന്ന് മമ്മുട്ടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കൊച്ചിയിൽ ചേർന്ന അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ ബോഡിയില്‍ വെച്ചാണ് മമ്മൂട്ടി തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയതെന്ന് ദി ക്യൂ റിപ്പോർട്ട് ചെയ്യുന്നു.

രാജിവെച്ച താരങ്ങൾ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കണം. ഇങ്ങനെ അപേക്ഷ നൽകുന്ന താരങ്ങൾക്ക് ഫീസ് ഇല്ലാതെ അമ്മ സംഘടനയിൽ തിരികെയെത്താൻ സാധിക്കണമെന്ന ആവശ്യമാണ് മമ്മൂട്ടി മുന്നോട്ടുവെച്ചത്. മമ്മൂട്ടിയുടെ ഈ നിലപാടിനെ ഏവരും കയ്യടിയോട് കൂടി സ്വീകരിച്ചു. അമ്മ എക്സിക്യൂട്ടീവിന്റെ ആയിരിക്കും ഇതിൽ അന്തിമ തീരുമാനം. വനിതാ താരങ്ങൾ ഉയർത്തിയ കാര്യങ്ങളിൽ ചർച്ച ഉണ്ടാവണമെന്നും പ്രശ്നപരിഹാരം ആയിരിക്കണം അന്തിമലക്ഷ്യം എന്നും മമ്മൂട്ടി പറഞ്ഞു.

നടൻ ബാബുരാജ് പണ്ട് ക്രിമിനൽ കേസിൽ പെട്ടപ്പോൾ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതിനു ശേഷം പിന്നീട് തിരികെ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയപ്പോൾ യാതൊരു ഫീസും കൂടാതെയാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. അതേപോലെ രാജി വച്ച റിമാ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ഭാവന, രമ്യാ നമ്പീശൻ എന്നിവരുടെ കാര്യം പരിഗണിക്കാമെന്ന് ഭാരവാഹിയായ ഗണേഷ് വ്യക്തമാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍