UPDATES

സിനിമാ വാര്‍ത്തകള്‍

‘വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നു’; കള്ളവോട്ടനുഭവം വെളിപ്പെടുത്തി നടൻ ശ്രീനിവാസൻ

ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ആണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ള വോട്ടുകൾ നടന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കള്ളവോട്ട് സംസ്ഥാനത്ത് നിലവിലുണ്ടെന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ. പാർട്ടി സ്വധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

കൂടാതെ മുപ്പത്‌ കൊല്ലം മുൻപ് തനിക്കും ഒരു കള്ളവോട്ടനുഭവവും ഉണ്ടായതായും ശ്രീനിവാസൻ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് ഇവിടെ നിലവിലുണ്ടായിരുന്നു. ശ്രീനിവാസൻ പറയുന്നു.

ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ആണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍