ദിലീപ് വിഷയത്തില്‍ ഒഴുക്കന്‍ നിലപാട് തുടരുന്ന താരസംഘടനയ്ക്ക് നടിമാര്‍ നല്കുന്ന മൂന്നാമത്തെ കത്താണിത്
കൊച്ചിയില്‍ നടി ആക്രമികപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദീലീപിനെതിരേ താരസംഘടനയെടുക്കാന് ഉദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നടിമാരുടെ പുതിയ കത്ത്. താര സംഘടനയായ അമ്മയുടെ ഭാരവാഹിയോഗം ഇന്ന് ചേരാനിരിക്കേയാണ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടിയും സംവിധായകയുമായ രേവതി, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവര്‍ കത്ത് നല്‍കിയത്. ദിലീപ് വിഷയത്തില്‍ ഒഴുക്കന്‍ നിലപാട് തുടരുന്ന താരസംഘടനയ്ക്ക് നടിമാര്‍ നല്കുന്ന മൂന്നാമത്തെ കത്താണിത്.
കേസില്‍ ദീലീപ് കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം കോടതിയില്‍ തെളിയുന്നത് വരെ അദ്ദേഹത്തെ താരസംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് നടിമാര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലെ നിയമ വശങ്ങള് ഉള്‍പ്പെടെ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു സംഘടനാ ഭാരവാഹികളുടെ നിലപാട്. ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ച്ചയിലായിരുന്നു ഈ തീരുമാനം.
എന്നാല്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണന്ന് അവശ്യപ്പെടുന്നതിലൂടെ സംഘടനയെ സമ്മര്‍ദത്തിലാക്കുകയാണ് നടിമാര്‍ ലക്ഷ്യമാക്കന്നതെന്നാണ് വിലയിരുത്തല്‍. തീരുമാനമായില്ലെങ്കില്‍ പരസ്യപ്രതിഷേധത്തിലേക്ക് പോകുമെന്ന സൂചനയും നടിമാര്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ദിലീപ് സംഘടനയില്‍ നിന്നും സ്വയം പുറത്തു പോയ നിലയില്‍ ഇനിയൊരു പുറത്താക്കലിന്റെ ആവശ്യമില്ലെന്നാണ് ഭാരവാഹികളുടെ മുന്‍ നിലപാട്. എന്നാല്‍ ഈ വാദങ്ങളെയും പുതിയ കത്ത് തള്ളുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് താരസംഘടന സ്വീകരിക്കുന്നതെന്നാരോപിച്ച് നാലു യുവനടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചതോടെയാണ് ദിലീപിന്റെ സംഘടനയിലേക്കുള്ള പുനപ്രവേശം വീണ്ടും ചര്‍ച്ചയായത്.
തിലകനോട് അമ്മ കാണിച്ച ചതിയുടെ തെളിവുകള്‍ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടു
പെണ് പ്രതിഷേധത്തിന്റെ ശക്തി മനസിലായി; ഡബ്ല്യുസിസിയുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ എഎംഎംഎ
ശോഭ, വിജയശ്രീ, റാണി പത്മിനി, സില്‍ക്ക് സ്മിത; ഇവരുടെ മരണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമായി