UPDATES

സിനിമാ വാര്‍ത്തകള്‍

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാനാവില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ദൃശ്യങ്ങള്‍ പുറത്തു നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങള്‍ പുറത്തു നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി. നടിയെ അക്രമിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്നായുന്നു കേസിലെ പ്രതികൂടിയായ ദിലീപിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ കോടതികളിലായി 11 ഹര്‍ജികളാണ ദിലീപ് നല്‍കിയിട്ടുള്ളത്. ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടുകിട്ടേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നു കാണിച്ചാണു ദിലീപ് കോടതിയെ സമീപിച്ചത്.

അതേസമയം, വിചാരണ വൈകിക്കാന്‍ വേണ്ടിയാണ് ദിലീപ് ഹര്‍ജികള്‍ നല്‍കിയതെന്ന് ഹരജി പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉപദ്രവിക്കപ്പെട്ട നടിക്കു നീതി ലഭ്യമാക്കേണ്ടതുണ്ട്. കേസില്‍ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പറയാന്‍ പ്രതിക്ക് അവകാശമില്ല. കേസ് സിബിഐക്കു വിടാന്‍ തക്ക അസാധാരണ സാഹചര്യങ്ങള്‍ നിലവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ദിലീപ് വിചാരണക്കോടതിയെയും സമീപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍