UPDATES

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ സര്‍ക്കാർ, ദൃശ്യങ്ങൾ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് സുപ്രീം കോടതിയിൽ

ദൃശ്യങ്ങൾ രേഖകളാണെങ്കിൽ അത് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ സുപ്രധാൻ തെളിവായ ദൃശ്യങ്ങൾ പ്രതിയായ നടൻ ദിലീപിന് നൽകരുതെന്ന് സർക്കാർ. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കേസിലെ തൊണ്ടിമുതലാണ്. എന്നാൽ അതിലെ ദൃശ്യങ്ങൾ രേഖകളാണെന്നും സർക്കാർ കോടതിൽ വ്യക്തമാക്കി.

എന്നാൽ, ദൃശ്യങ്ങൾ രേഖകളാണെങ്കിൽ അത് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു. എന്നാൽ രേഖകളാണെങ്കിലും ദൃശ്യങ്ങൾ നൽകരുതെന്ന് സർക്കാർ വ്യക്തമാക്കി. ദൃശ്യങ്ങൾ പ്രതിക്ക് കിട്ടിയാൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ അത് പ്രചരിക്കാൻ ഇടയാക്കുമെന്നും, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

ദൃശ്യങ്ങൾ നല്‍കരുതെന്ന് നടിയും കോടതിയിൽ അവശ്യപ്പെട്ടു. ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറാതെ, രേഖകൾ പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്‍റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടു. ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍