UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുർ സ്വദേശികളായ ബികോം വിദ്യാർത്ഥികൾ കോയമ്പത്തൂരിൽ ട്രെയിൻ തട്ടിമരിച്ചു

ഇന്നലെ രാവിലെ കോയമ്പത്തൂർ-പോത്തനൂർ പാസഞ്ചർ തീവണ്ടിയുടെ ലോക്കോപൈലറ്റാണ് കോയമ്പത്തൂരിനും പോത്തനൂരിനുമിടയിൽ നഞ്ചുണ്ടപുരത്ത് പാളത്തിൽ മൃതദേഹങ്ങൾ ആദ്യം കണ്ടത്‌.

കോയമ്പത്തൂരിനും പോത്തനൂരിനുമിടയിൽ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ. അടൂർ സ്വദേശികളും സ്വകാര്യ കോളജിൽ ബി കോം വിദ്യാർത്ഥികളുമായ എടക്കേട്ടും വില്ലയിൽ അമൽ പി. കുമാർ (19), അമ്മകണ്ടകരയിൽ സുധീഷ്‌ ഭവനിൽ സൂര്യ എസ്. നായർ (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

ഇന്നലെ രാവിലെ കോയമ്പത്തൂർ-പോത്തനൂർ പാസഞ്ചർ തീവണ്ടിയുടെ ലോക്കോപൈലറ്റാണ് കോയമ്പത്തൂരിനും പോത്തനൂരിനുമിടയിൽ നഞ്ചുണ്ടപുരത്ത് പാളത്തിൽ മൃതദേഹങ്ങൾ ആദ്യം കണ്ടത്‌. തുടർന്ന് റെയിൽ വേ പോലീസെത്തി പരിശോധന നടത്തുകയായിരുന്നു. ഇവരിൽ നിന്നും തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ ചെന്നൈയ്ക്കുള്ള തീവണ്ടി ടിക്കറ്റുകളും കണ്ടെത്തി.

തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ കോട്ടയത്തുനിന്നാണ് ഇരുവരും കയറിയതെന്നാണ് ടിക്കറ്റുകൾ നൽകുന്ന സൂചന. എന്നാൽ ഏത്‌  ട്രെയിനാണ് തട്ടിയതെന്ന കാര്യം അറിവായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍