UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവേചനം വൈകിപ്പിച്ചത് ആറുമാസം; ദളിത് വിവാഹ സംഘം ഠാക്കുര്‍ മേഖല പിന്നിട്ടത് 300 പോലീസുകാരുടെ അകമ്പടിയോടെ

അലഹാബാദ് ഹൈക്കോടതിയുടെ ഉള്‍പ്പെടെ ഇടപെടലുകള്‍ക്ക് ശേഷമായിരുന്നു നിസാബാദിലുള്ള വധുവിന്റെ വസതിയിലേക്കുള്ള വിവാഹ സംഘത്തിന്റെ യാത്ര.

ഉത്തര്‍ പ്രദേശിലെ ഖാസിഗഞ്ചി്ല്‍ ഒരു വിവാഹ പാര്‍ട്ടി സഞ്ചരിച്ചത് 300ഓളം സായുധരായ പോലീസുകാരുടെ അകമ്പടിയില്‍. 27 കാരനായ സഞ്ചയ് ജാദവിന്റെ വിവാഹ സംഘത്തിനായിരുന്നു പോലീസം സംരക്ഷണം. ദലിത് വിഭാഗങ്ങളുടെ വിവാഹ പാര്‍ട്ടിക്ക് കടന്നുപോവുന്നതിന് വിലക്കുള്ള ഠാക്കുര്‍ ഭുരിപക്ഷ പ്രദേശത്തുകൂടെയുള്ള യാത്രക്കായിരുന്നു വിവാഹ പാര്‍ട്ടിക്ക് പോലീസ് സംരക്ഷണം നല്‍കിയത്. ആറുമാസത്തിലധികം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് ദലിത് വിഭാഗക്കാര്‍ക്ക് സവര്‍ണ വിഭാഗക്കാരായ ഠാക്കുര്‍ ഗ്രാമത്തിത്തിലൂടെ കടന്നുപോവുന്നതിന് അനുമതി ലഭിച്ചത്. അലഹാബാദ് ഹൈക്കോടതിയുടെ ഉള്‍പ്പെടെ ഇടപെടലുകള്‍ക്ക് ശേഷമായിരുന്നു നിസാബാദിലുള്ള വധുവിന്റെ വസതിയിലേക്കുള്ള വിവാഹ സംഘത്തിന്റെ യാത്ര.

ഇത്തരമൊരു യാത്ര നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഹൈക്കോതിക്ക് പോലും ഒരു കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ സംരക്ഷണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീടും നിരവധി പ്രതിസന്ധിതകള്‍ നേരിട്ടു. കഴിഞ്ഞ ഡിസംബര്‍ മുതലാണ് സഞ്ചയുമൊത്ത് ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിയതെന്നും വധുവിന്റെ സഹോദരനായ ബീത്തു ജാദവ് പ്രതികരിച്ചു. ഏപ്രിലില്‍ നടക്കേണ്ട വിവാഹമായിരുന്നു. എന്നാല്‍ യാത്രമുടക്കുന്നതിനായി വധു ശീതളിന് പ്രായപൂര്‍ത്തിയായില്ലെന്ന് വരെ ഠാക്കുര്‍ വിഭാഗക്കാന്‍ അധികാരികളെ അറിയിച്ചു. ഇതോടെ വിവാഹം നീളുകയായിരുന്നു. നിരവധി ബുദ്ധിമുട്ടുകളാണ് വിവാഹം നടക്കാന്‍ തങ്ങള്‍നേരിട്ടതെന്നും സഹോദരന്‍ പറയുന്നു.

എന്നാല്‍, ഠാക്കൂര്‍ ഭൂരിപക്ഷ മേഖലയിലുടെയുള്ള യാത്രക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പോലീസ് സംരക്ഷണം നല്‍കിയതെന്ന് കാസ്ഗഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഘത്തിന്റെ യാത്ര. നിരവധി വാഹനങ്ങള്‍ ഉള്‍പ്പെട്ട ഘോഷയാത്രയില്‍ കുതിരകളെ പൂട്ടിയ രഥത്തിലായിരുന്ന വരന്‍ സഞ്ചരിച്ചത്.

അതേസമയം, വിവാഹത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും ക്ഷണിച്ചിട്ടുടെന്ന് പ്രദേശത്തെ ഠാക്കുര്‍ വിഭാഗക്കാര്‍ പ്രതികരിച്ചു. എന്നാല്‍ ദളിത് വിവാഹത്തിന്‍ പങ്കെടുക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്നും ഇവര്‍ പറയുന്നു.

ദളിതര്‍ക്ക് നീതി കിട്ടും വരെ പോരാട്ടം തുടരും: ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദേശം (വീഡിയോ)

ഈഴവയായത് കൊണ്ടാണ് ജോലി തന്നത്, ഇവിടെ മുഴുവൻ മാപ്പിളമാരാണ് ; ജോലി വേണ്ടെന്ന് പ്രിന്‍സിപ്പാളിനോട് തുറന്നടിച്ച്‌ യുവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍