UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന ശേഷം അംഗബലത്തില്‍ വര്‍ധനയെന്ന് ആര്‍ എസ് എസ്

ജൂണ്‍മാസത്തിന് മുന്‍പ് ആര്‍എസ്എസില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി ശരാശരി 378 ആയിരുന്നു. പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന ശേഷം ഇത് 1,779 ആയി ഉയര്‍ന്നുവെന്നും നേതാക്കള്‍ പറയുന്നു

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം സംഘടനയുടെ അംഗബലത്തില്‍ കൂടുതല്‍ വര്‍ദ്ധന ഉണ്ടാവന്നുണ്ടെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍. ആര്‍എസ്എസ് മെമ്പര്‍ഷിപ്പ് ഇതിനകം തന്നെ വന്‍ വര്‍ദ്ധനവാണ് കാണിച്ചിട്ടുള്ളത് പ്രണബ് മുഖര്‍ജിയുടെ സാന്നിദ്ധ്യം അതിന് കൂടുതല്‍ ഉത്തേജനം നല്‍കിയെന്നും സൗത്ത് ബംഗാളിലെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ജിഷ്ണു ബസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജൂണ്‍മാസത്തിന് മുന്‍പുവരെ ആര്‍എസ്എസില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി ശരാശരി 378 ആയിരുന്നു. എന്നാല്‍ ജൂണ്‍ 7-ന് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ഇത് ശരാശരി 1,779 ആയി ഉയര്‍ന്നുവെന്നും ജിഷ്ണു ബസു വ്യക്തമാക്കി. എന്നാല്‍, ആര്‍എസ്എസ് തട്ടകത്തില്‍ ചെന്ന് പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗം മാത്രമാണ് കൂടുതല്‍ അംഗങ്ങള്‍ സംഘടനയില്‍ ചേരുന്നതിന് കാരണമായതെന്ന് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പശ്ചിമ ബംഗാളിലെ ആര്‍എസ്എസിന്റെ വളര്‍ച്ച ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ബസു പറഞ്ഞു. ഇക്കാലയളവില്‍ രാജ്യത്താകെ ആര്‍എസ്എസില്‍ അംഗത്വം എടുക്കുന്നവരില്‍ 40 ശതമാനവും ബംഗാളില്‍ നിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ശാഖകളുടെ എണ്ണം വടക്കന്‍ ബംഗാളില്‍ 300 ല്‍ നിന്ന് 400 ആയും ദക്ഷിണ ബംഗാളില്‍ 850 ല്‍ നിന്ന് 1,200 ആയും ഉയര്‍ന്നു.

കോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍എസ്എസിനോടു കടുത്ത വിമര്‍ശന നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായി ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഞെട്ടലുളവാക്കിയിരുന്നു. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എല്ലാ വിവാദങ്ങള്‍ക്കും നാഗ്പുരില്‍ മറുപടി പറയുമെന്നായിരുന്നു പ്രണബ് മുഖര്‍ജി ഇതിനോട് പ്രതികരിച്ചത്.

IANS

പ്രണബ് വെറുമൊരു പേരല്ല; അത് 70-കള്‍ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ചരിത്രമാണ്

“ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനാണ് ഹെഡ്‌ഗേവാര്‍” എന്ന് പ്രണബ് മുഖര്‍ജി; ആര്‍എസ്എസ് ആസ്ഥാനത്തെത്തി

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

‘അച്ഛൻ പറയുന്നത് ആളുകൾ മറക്കും, പക്ഷെ ആർഎസ്എസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിൽക്കും’: പ്രണബിനെ വിമർശിച്ച് മകൾ

പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തിന്റെ രഹസ്യഭാഷ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍