UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുൽവാമയുടെ പശ്ചാത്തലത്തിൽ കശ്മീരി വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകണം; ഹർജി നാളെ പരിഗണിക്കും

ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്ന് ആവശ്യം തള്ളിയ കോടതി നാളെ പരിഗണിക്കാനായി മാറ്റുകയായിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരി വിദ്യാര്‍ത്ഥികൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. രാജ്യത്തുട നീളം കശ്മീരി വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകനായ കോളിൻ ഗോൺസാൽവോസാണ് കോടതിയെ സമീപിച്ചത്.

എന്നാൽ, ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്ന് ആവശ്യം തള്ളിയ കോടതി നാളെ പരിഗണിക്കാനായി മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജ. എൽഎൻ റാവു, സഞ്ചീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യമാണെന്നും അടിയന്തിര പരിഗണന വേണമെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹർജി. പുൽവാമയിലെ ആക്രമണത്തിന് പിറകെ രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചുവരുന്ന കശ്മീരി വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം നടപടികൾ തടയുന്നതിന് ബന്ധപ്പെട്ട് അധികാരികൾക്ക് നിർദേശം നൽണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍