UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിംഗവിവേചനം അനുവദിക്കാനാകില്ല; അഗസ്ത്യാർകൂടത്തിൽ ട്രെക്കിങ്ങിന് സ്ത്രീകൾക്ക് ഹൈക്കോടതിയുടെ അനുമതി

ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം വ്യക്തമാക്കുന്നു

അഗസ്ത്യാർകൂടത്തിൽ സ്ത്രീകള്‍ക്ക്  ട്രക്കിങ്ങിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. ലിംഗ വിവേചനം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ്  ഹൈക്കോടതിയുടെ ഉത്തരവ്. അഗസ്ത്യാകൂടത്തിലെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നടപടി.  ട്രക്കിങ്ങിന് സര്‍ക്കാര്‍ തയ്യാറാക്കിയ മാർഗനിർദേശങ്ങൾ അതേപടി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്. സ്തീകളെ ട്രക്കിങ്ങിന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കാണി ആദിവാസി വിഭാഗത്തിന്റെ ഹര്‍ജിയും ട്രക്കിങ് അനുവദിക്കണമെന്ന വിവിധ സ്ത്രീ സംഘടനകളുടെ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. നിലവിൽ  വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.

ഉറപ്പായും പോയിരിക്കേണ്ട കേരളത്തിലെ ചില ട്രക്കിംഗ് സൈറ്റുകള്‍

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി

സ്ത്രീകളെ വിലക്കി അഗസ്ത്യാര്‍കൂടത്തെ അടുത്ത ശബരിമലയാക്കാനുള്ള ഗൂഢനീക്കത്തിന് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നോ?

അഗസ്ത്യാര്‍കൂട പ്രവേശനം അവസാനിച്ചു: ഇത്തവണയും എല്ലാവരും ചേർന്ന് സ്ത്രീകളെ വിദഗ്ദ്ധമായി മാറ്റി നിർത്തി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍