UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്നു വയസ്സുകാരിയെ സബര്‍മതി നദിയിലെറിഞ്ഞ് കൊന്ന് ലെസ്ബിയന്‍ ദമ്പതികള്‍ ജീവനൊടുക്കി

അഹമ്മദാബാദിലെ എലിസ് ബ്രിഡജില്‍ നിന്ന് കൂട്ടിയെ നദിയിലേക്കെറിഞ്ഞ ശേഷം ഇവരും നദിയിലേക്ക് ചാടുയായിരുന്നെന്ന് പോലിസ് അറിയിച്ചു.

അഹമ്മദാബാദില്‍ മുന്നു വയസ്സുകാരിയെ സബര്‍മതി നദിയിലെറിഞ്ഞു കൊന്ന് സ്വവര്‍ഗ്ഗ അനുരാഗികളായ സ്ത്രീകള്‍ ആത്മഹത്യചെയ്തു. ആശ ഠാക്കൂര്‍ (30) മകള്‍ മേഘ, ഭാവന ഠാക്കുര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശ ഠാക്കൂറിന്റെ മകളാണ് കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി. അഹമ്മദാബാദിലെ എലിസ് ബ്രിഡജില്‍ നിന്ന് കൂട്ടിയെ നദിയിലേക്കെറിഞ്ഞ ശേഷം ഇവരും നദിയിലേക്ക് ചാടുയായിരുന്നെന്ന് പോലിസ് അറിയിച്ചു.

ഇരുവരുടെയും ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്.പാലത്തിന്റെ തൂണിലും ഒരു കാര്‍ഡ്‌ബോര്‍ഡ് പേപ്പറിലുമാണ് കുറിപ്പ് കണ്ടെത്തിയത്. തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത ലോകത്തോട് വിട പറയുകയാണെന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. തങ്ങളുടെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്ത് പറയുന്നു. രണ്ട് ആണ്‍കുട്ടികളുടെ മാതാവാണ് ഭാവന. ഇരുവരും തമ്മിലുള്ള ബന്ധം ബന്ധുക്കള്‍ അറിഞ്ഞതോടെ ഉടലെടുത്ത എതിര്‍പ്പാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലിസ് നല്‍കുന്ന വിവരം.
അതേസമയം ആത്മഹത്യ വിവരം അറിഞ്ഞ ആശയുടെ ഭര്‍ത്താവ് തളര്‍ന്നു വീണതായും പോലിസ് അറിയിച്ചു. ഇയാള്‍ ചികില്‍സയിലാണ്. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്താന്‍ ഭര്‍ത്താക്കന്‍മാരെ ചോദ്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. മരിച്ച ഇരുവരും ബാവ്‌ലയിലെ ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരാണ്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ അഹമ്മദാബാദിലെത്തിയതെന്നാണ് വിവരം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍