UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർണാടക പിസിസി പിരിച്ചുവിട്ടു

നിലവിലുള്ള പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ബി. ഖാന്ദ്രേ എന്നിവർ തുടരും

കർണ്ണാടകയിലെ സഖ്യസർക്കാരിൽ ഭിന്നിപ്പുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ കർണാടക പ്രദേശ് പാര്‍ട്ടി കമ്മിറ്റിയെ എഐസിസി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ നിലവിലുള്ള പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ബി. ഖാന്ദ്രേ എന്നിവർ തുടരുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകളെ കുറിച്ച് മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നിർണായക നീക്കം. അതിനിടെയാണ് മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ പരസ്യവിമർശനം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവും ശിവജിനഗർ എംഎൽഎയുമായ റോഷൻ ബേഗിനെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തതതും.

കർണാടക പി.സി.സി പ്രസിഡന്‍റ് ദിനേശ് ഗുണ്ടുവിനെതിരെ ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് റോഷനെതിരെ നടപടി ഉണ്ടായത്. സിദ്ധരാമയ്യയാണ് തന്റെ സസ്പെൻഷന് കാരണമെന്ന് പ്രതിരകരിച്ച അദ്ദേഹം കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ കോമാളിയെന്നും വിളിച്ചിരുന്നു.

 

EXPLAINER: മരിച്ചത് 112 കുട്ടികള്‍; എന്താണ് ബിഹാറില്‍ സംഭവിക്കുന്നത്? ‘ലിച്ചിപ്പഴം’ കൊണ്ട് സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത് പോഷകാഹാരക്കുറവോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍