UPDATES

പ്രവാസം

പ്രതിഷേധം ഫലം കണ്ടു; മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വര്‍ധന എയര്‍ഇന്ത്യ പിന്‍വലിച്ചു

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമായിരുന്ന പതിവ് പിന്‍വലിക്കുകയാണെന്നും ഉത്തരവിലൂടെ എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു

പ്രവാസികളുടെ കടുത്ത പ്രതിഷേധത്തിന് വഴിവച്ച മൃതദേഹം നാട്ടിലെത്തിക്കുന്നത് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധന പിന്‍വലിച്ചു. ഇതോടെ പഴയ നിരക്ക് തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമായിരുന്ന പതിവ് പിന്‍വലിക്കുകയാണെന്നും ഉത്തരവിലൂടെ എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഇതോടെ ഇത്തരം സംഭവങ്ങളിലും നിലവിലെ നിരക്ക് തുടരും.

ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവ ഉള്‍പ്പെടെ പല രാജ്യങ്ങളും സൗജന്യമായാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത് എന്നിരിക്കെയാണ് നഷ്ടക്കണക്കുകള്‍ ചൂണ്ടിക്കാട്ടി  മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് ഇന്ത്യന്‍ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വര്‍ധിപ്പിച്ചത്. ഫീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

യാതൊരു അറയിപ്പും കൂടാതെയാണ് മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ എയര്‍ ഇന്ത്യ നിരക്ക് വര്‍ധിപ്പിച്ചത്. ഇതുപ്രകാരം ദുബയില്‍ നി്ന്നും ഒരു മൃതദേഹം കൊച്ചിയിലെത്തിക്കാന്‍ നിരക്ക് ഒരു കിലോ ഭാരത്തിനും 30 ദിര്‍ഹമാണ് നല്‍കേണ്ടിയിരുന്നത്. കഴിഞ്ഞ 20-ാം തീയതി മുതലാണ് നിരക്ക് വര്‍ധിപ്പിച്ചത്.

എയര്‍ ഇന്ത്യ ഇത്തരം പ്രവാസ ദ്രോഹ നടപടികള്‍ നടത്തുന്നതെന്നാണ് പ്രവാസികളുടെ പ്രതികരണം. ചരക്കുകള്‍ക്ക് വിലയിടുന്നതുപോലെ മൃതദേഹം തൂക്കി വില നിശ്ചയിച്ച് ടിക്കറ്റ് നല്‍കുന്ന സംവിധാനത്തില്‍ നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍